കടത്തിവെട്ടാന്‍ ബിഎസ്എന്‍എല്‍, 143 രൂപയുടെ അത്യാകര്‍ഷക ഓഫര്‍ ഒരു മാസം..
ദില്ലി: ടെലികോം കമ്പനികള്‍ പോരാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പുതിയ ഓഫര്‍ മേളകളുമായി ടെലകോം കമ്പനികളോരോന്നും മത്സരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. വോഡഫോണിനും എയര്‍ടെലിനും പിന്നാലെ ഇപ്പോളിതാ ബിഎസ്എലും രംഗത്തെത്തിയിരിക്കുന്നു, വമ്പന്‍ ഓഫറുമായി. ജിയോയുടെ കുത്തക തകര്‍ക്കുകയാണ് ലക്ഷ്യം.
ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഏറ്റവും പുതിയ ഓഫര്‍ 143 രൂപയുടേതാണ്. പക്ഷേ പ്ലാന്‍ 429 രൂപയുടേതാണ്. പ്രീപെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് പ്ലാന്‍. അണ്‍ലിമിറ്റഡ് പ്ലാന്‍ ആക്ടിവേറ്റ് ആയാല്‍ 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും ദിവസം 1 ജിബി നിരക്കില്‍ ഡാറ്റയും ലഭിക്കും. 90 ദിവമാണ് കാലാവധി.

ഓഫര്‍ അനുസരിച്ച് പ്രതിമാസം 143 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇന്നത്തെ മാര്‍ക്കറ്റ് അനുസരിച്ച് ഏറ്റവും നല്ല പ്ലാനാണിതെന്ന് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നു.
87 രൂപയുടേതാണ് വോഡഫോണ്‍ അവതരിപ്പിച്ച പുതിയ പ്ലാന്‍. 87 രൂപയുടെ വോഡഫോണ്‍ സൂപ്പര്‍ വീക്ക് പ്ലാനില്‍ വോഡഫോണ്‍ ടു വോഡഫോണ്‍ കോളുകള്‍ പരിധിയില്ലാതെ വിളിക്കാം. മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 100 മിനിറ്റാണ് സൂപ്പര്‍പാക്ക് നല്‍കുന്ന കോള്‍ പരിധി.ജിയോയെ വെല്ലാന്‍ 5 രൂപയില്‍ മുതല്‍ ആരംഭിച്ച് 399 രൂപ വരെ നീളുന്ന വിവിധ പ്ലാനുകളാണ് എയര്‍ടെല്‍ ഏറ്റവും ഒടുവിലായി അവതരിപ്പിച്ചത്.












Click it and Unblock the Notifications