ബിഎസ്എന്‍എലിന്റെ സൗജന്യകോളുകള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും
ദില്ലി : ബി.എസ്.എന്‍.എല്‍. പ്രഖ്യാപിച്ച സൗജന്യകോള്‍ പദ്ധതിക്ക് വെള്ളിയാഴ്ച രാത്രി മുതല്‍ തുടക്കമാകും. രാത്രി ഒമ്പതുമുതല്‍ പിറ്റേ ദിവസം രാവിലെ ഏഴുവരെ രാജ്യത്തെവിടെയും സൗജന്യമായി വിളിക്കാം. പുതുതായി ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ്, കോംബോ കണക്ഷന്‍ എടുക്കുന്നവര്‍ക്കും സൗജന്യം ലഭിക്കും.
ഗ്രാമീണമേഖലയില്‍ 545 രൂപയുടെയും നഗരമേഖലയില്‍ 645 രൂപയുടെയും പ്ലാന്‍ എടുത്താല്‍ ബി.എസ്.എന്‍.എല്ലില്‍നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് ദിവസം മുഴുവന്‍ സൗജന്യമായി പരിധിയില്ലാതെ വിളിക്കാനും പറ്റും.

ഗ്രാമീണമേഖലയില്‍ 120 രൂപയുള്ള മാസവാടക 140 ആക്കിയും നഗരത്തില്‍ 195 എന്നത് 220 ആക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം ഈ തുകയ്ക്കു കണക്കായ ഫ്രീ കോളുകള്‍ പകല്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.
മൊബൈല്‍ഫോണുകള്‍ വരവോടെ ആള്‍ക്കാര്‍ ഉപേക്ഷിച്ച ലാന്‍ഡ്‌ലൈനെ ഉപയോഗത്തെ രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ രണ്ടര ലക്ഷത്തോളം ബി.എസ്.എന്‍.എല്‍ ലാന്‍ഡ്‌ലൈനുകളാണ് ഉപഭോക്താക്കള്‍ ഉപേക്ഷിച്ചത്.












Click it and Unblock the Notifications