ബിഎസ്എന്‍എല്‍ സൂപ്പറാണ്: ഡബിള്‍ ഡാറ്റാ ഓഫറുമായി ജിയോയ്‌ക്കൊപ്പം!!
ദില്ലി: അത്യാകര്‍ഷക ഓഫറുമായി ബിഎസ്എന്‍എല്‍ ഡാറ്റാ പ്ലാന്‍. റിലയന്‍സ് ജിയോയുമായി ടെലികോം കമ്പനികള്‍ നടത്തുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയ 291 രൂപയുടെ ഓഫര്‍. 28 ദിവസത്തേയ്ക്ക് 28 ജിബി ഡാറ്റയാണ് ഓഫര്‍ ചെയ്യുന്ന ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ലഭിയ്ക്കുക. ഹോളി ആഘോഷത്തോടനുബന്ധിച്ചാണ് ബിഎസ്എന്‍എല്ലിന്റെ ഓഫര്‍ പ്രഖ്യാപനം.
ബിഎസ്എന്‍എല്‍ 3ജി ഉപയോക്താക്കള്‍ക്ക്് മെയ് ആറുവരെയാണ് ഈ ഓഫറുകള്‍ ലഭിയ്ക്കുക. പുതിയ ഓഫറിന് പുറമേ നേരത്തെ നല്‍കിവരുന്ന ഡാറ്റാ പാക്കുകളായ 156, 198, 291, 549 എന്നീ ഡാറ്റാ പാക്കുകളും പുതുക്കിയതായി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 156 രൂപയുടെ പാക്കില്‍ നേരത്തെ ലഭിച്ചിരുന്നത് നാല് ജിബി ഡാറ്റയായിരുന്നുവെങ്കില്‍ പുതുക്കിയ ഓഫര്‍ പാക്കില്‍ ഏഴ് ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസത്തെ കാലാവധിയുള്ള 198 രൂപയുടെ പാക്കില്‍ 4ജിബി അധിക ഡാറ്റയും ലഭിയ്ക്കും.

റിലയന്‍സ് ജിയോ 303 രൂപയുടെ പ്രൈം ഓഫര്‍ ഓഫര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികളും 28 ദിവസം നീണ്ടുനില്‍ക്കുന്ന സമാന ഓഫറുകള്‍ വ്യത്യസ്ത നിരക്കുകളില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലും ജിയോയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാവുന്നത്.












Click it and Unblock the Notifications