കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എൻഎൽ പ്രീ പെയ്ഡില്‍ കിടിലൻ പ്ലാൻ: പണികൊടുത്തത് ജിയോയ്ക്കും എയര്‍ടെല്ലിനും!

Google Oneindia Malayalam News

ദില്ലി: ബിഎസ്എന്‍‍എൽ ഉപയോക്താക്കള്‍ക്ക് അത്യാകർഷമായ ഓഫറുകളുമായി പ്രീ പെയ്ഡ് ഓഫർ. ശിവരാത്രി 999 രൂപയുടെ പ്ലാനിലാണ് ആറ് മാസത്തെ ഓഫര്‍ നൽകുന്നത്. പ്രതിദിനം ഒരു ജിബി ഡാറ്റയ്ക്കൊപ്പം ആറ് മാസത്തേയ്ക്ക് അൺലിമിറ്റഡ് വോയ്സ് കോളുകളുമാണ് ലഭിക്കുക. രാജ്യത്തെ എല്ലാ സർക്കിളുകൾക്ക് കീഴിലുള്ള ഉപയോക്താക്കൾക്കും ലഭിക്കുന്നതാണ് ബിഎസ്എന്‍എൽ അവതരിപ്പിച്ചിട്ടുള്ള പുതിയ പ്രീ പെയ്ഡ് ഓഫർ.

പല്ലി ശരീരത്തിൽ വീഴാറുണ്ടോ!! എങ്കിൽ നിസാരമായി തള്ളിക്കളയരുത്, നിങ്ങളറിയേണ്ട അഞ്ച് സുപ്രധാന കാര്യങ്ങള്‍പല്ലി ശരീരത്തിൽ വീഴാറുണ്ടോ!! എങ്കിൽ നിസാരമായി തള്ളിക്കളയരുത്, നിങ്ങളറിയേണ്ട അഞ്ച് സുപ്രധാന കാര്യങ്ങള്‍

റിലയൻസ് ജിയോ, ഭാരതി എയർടെൽ‍ എന്നീ ടെലികോം കമ്പനികളോട് മത്സരിക്കുന്നതിന് വേണ്ടിയാണ് ബിഎസ്എൻഎൽ ആറ് മാസത്തേയ്ക്കുള്ള ഈ ഓഫർ പുറത്തിറക്കിയിട്ടുള്ളത്. ഇരു കമ്പനികള്‍ക്കും 999 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളുണ്ട്. എന്നാൽ‍ ഓഫർ കാലാവധി കുറവാണ്. ഈ കുറവാണ് ബിഎസ്എൻഎൽ‍ പ്ലാൻ‍ പരിഹരിച്ചിട്ടുള്ളത്.

പ്രതിദിനം 1 ജിബി ഡാറ്റ

പ്രതിദിനം 1 ജിബി ഡാറ്റ


പ്രതിദിനം ഒരു ജിബി ഡാറ്റയ്ക്ക് പുറമേ ആറ് മാസത്തേയ്ക്ക് അൺലിമിറ്റഡ് വോയ്സ്കോൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയാണ് ലഭിക്കുക. എയര്‍ടെല്ലും റിലയൻ‍സ് ജിയോയും അവതരിപ്പച്ചിട്ടുള്ള പ്ലാനുകളേക്കാൾ ആനുകൂല്യങ്ങളും കാലാവധിയുമാണ് കമ്പനി ബിഎസ്എൻഎല്‍ ഉപയോക്താക്കൾക്ക് നല്‍കുന്നത്. എന്നാൽ‍ ജമ്മു കശ്മീരിൽ ഈ ഓഫർ ലഭിക്കില്ല. സൗജന്യ റോമിംഗും ഈ ഓഫറിലുണ്ട്. ഇത് മുംബൈ, ദില്ലി സർക്കിളുകളിലുള്ളവർക്ക് ബാധമല്ല. പ്രതിദിനം ഒരു ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റര്‍നെറ്റ് സ്പീഡ് 40 കെബിപിഎസായി കുറയും.

എയർടെല്ലിന്റെ 999 പ്ലാൻ

എയർടെല്ലിന്റെ 999 പ്ലാൻ


എയർടെൽ ഉപയോക്താക്കൾക്ക് വേണ്ടി ലഭ്യമാക്കുന്ന പ്രീ പെയ്ഡ് പ്ലാനിൽ പ്രതിദിനം ഒരു ജിബി ഡാറ്റയും വോയ്സ് കോൾ, എസ്എംഎസ് സേവനങ്ങളുമാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 100 ലോക്കൽ എസ്എംഎസുകൾ. 90 ദിവസത്തേയ്ക്ക് എല്ലാ ഹാൻഡ് സെറ്റുകളിലും 60 ജിബി ഡാറ്റയാണ് 999 രൂപയുടെ പ്ലാനിൽ ലഭിക്കുക.

മത്സരം കനക്കുന്നു

മത്സരം കനക്കുന്നു

റിലയന്‍സ് ജിയോയുടെ 999 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിൽ 60 ജിബി ഡാറ്റയും വോയ്സ് കോൾ ഓഫറുകളുമാണ് ലഭിക്കുക. പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. എന്നാൽ‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് 180 ദിവസത്തേയ്ക്ക് 180 ജിബി ഡാറ്റയാണ് ബിഎസ്എന്‍എൽ ഉപയോക്താക്കൾക്ക് ലഭിക്കുക. മറ്റ് ടെലികോം കമ്പനികൾ നൽകുന്ന എസ്എംഎസ്, വോയ്സ് കോൾ ഓഫറുകൾക്ക് പുറമേയാണ് കൂടുതൽ‍ കാലയളവിലേയ്ക്ക് കൂടുതൽ‍ ഡാറ്റ നൽകുന്നത്.

 ബിഎസ്എൻ‍എൽ പ്രീ പെയ്ഡ് പ്ലാൻ

ബിഎസ്എൻ‍എൽ പ്രീ പെയ്ഡ് പ്ലാൻ

198 രൂപ മുതൽ 561 രൂപ വരെയുള്ള നിരക്കുകളിലാണ് ബിഎസ്എൻ‍എൽ പ്രീ പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. 549 രൂപയുടെ പ്ലാനിൽ പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. 60 ദിവസത്തെ കാലയളവിനുള്ളിൽ വോയ്സ് കോൾ, എസ്എംഎസ് ആനുകൂല്യങ്ങളും ഇതിനൊപ്പം ലഭിക്കും. 2ജി ഡാറ്റയാണ് ഓഫറിൽ ലഭിക്കുന്നത്. 198 രൂപയുടെ ബിഎസ്എൻഎല്‍ പ്ലാനിൽ പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. 24 ദിവസമാണ് ഓഫർ കാലാവധി. ഡാറ്റാ പരിധിയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് 10 കെബിയ്ക്ക് 3 പൈസ വീതമാണ് ഈടാക്കുക.

English summary
One of India’s leading telecom operator, BSNL has announced a new prepaid plan dubbed ‘Maximum’ on the occasion of Maha Shivaratri. Under this new prepaid plan which is priced at Rs 999, BSNL offers 1GB data per day and unlimited calling for six months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X