Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറിരട്ടി അധിക ഡാറ്റയുമായി ബിഎസ്എന്‍എല്‍ !!!നിലവിലുള്ള പ്ലാനുകള്‍ കൂടുതല്‍ ഡാറ്റ നല്‍കും..

ദില്ലി: പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ആറിരട്ടി അധിക ഡാറ്റയുമായി ബിഎസ്എന്‍എല്‍. മിക്ക പ്ലാനുകളിലും ഓഫറുകളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ജിയോയുടെ വരവോടു കൂടി ടെലഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ ഓഫര്‍ പെരുമഴയാണ് തീര്‍ക്കുന്നത്.

99 രൂപയുടെ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ 250 എംബി ഡാറ്റയും ലഭിക്കും. നേരത്തേ ഈ പ്ലാന്‍ ഡാറ്റ ഓഫര്‍ നല്‍കിയിരുന്നില്ല. 225 രൂപയുടെ പ്ലാനില്‍ 200 എംബിക്കു പകരം 1 ജിബി ഡാറ്റ ലഭിക്കും. 325 രൂപയുടെ പ്ലാനില്‍ 250 എംബിക്കു പകരം 2 ജിബി ഡാറ്റ ലഭിക്കും. 525 രൂപയുടെ പ്ലാനില്‍ 500 എംബിക്കു പകരം ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് 3 ജിബി ഡാറ്റ ലഭിക്കും.കൂടാതെ 450 രൂപയുടെ ടോക്ക് ടൈമും ലഭിക്കും. 725 രൂപയുടെ പ്ലാനില്‍ 1 ജിബിക്കു പകരം 5 ജിബി ഡാറ്റ ലഭിക്കും. 799 രൂപ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 3 ജിബിക്കു പകരം 10 ജിബിയാണ് ലഭിക്കുക. 799 രൂപയുടെ പ്ലാനില്‍ ഡാറ്റയോടൊപ്പം ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കും.

bsnl-lead

ബിഎസ്എന്‍എല്‍ സിക്‌സര്‍ എന്ന പേരില്‍ 666 രൂപക്ക് ദിവസം 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും എന്ന ഓഫര്‍ ബിഎസ്എന്‍എല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. 444 രൂപക്ക് 90 ദിവസത്തെ കാലാവധിയില്‍ ദിവസം 4 ജിബി ഡാറ്റ നല്‍കുന്ന ബിഎസ്എന്‍എല്‍ ചൗക്ക എന്ന ഓഫറും അടുത്തിടെയാണ് അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+