ബിഎസ്എന്‍എല്‍ ഡാ... ജിയോയ്ക്ക് പിന്നാലെ അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍
പ്രതിമാസം 149 രൂപാ നിരക്കില്‍ അണ്‍ലിമിറ്റഡ് ഓഫറാണ് ബിഎസ്എന്‍എല്‍ ലഭ്യമാക്കുക
മുംബൈ: ജിയോ തരംഗത്തില്‍ നിന്ന് രക്ഷ നേടാനുള്ള ശ്രമത്തിലാണ് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ ഇതിനിടെ പുത്തന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലാണ് പ്രതിമാസം 149 രൂപാ നിരക്കില്‍ അണ്‍ലിമിറ്റഡ് ഓഫറാണ് ബിഎസ്എന്‍എല്‍ ലഭ്യമാക്കുന്നത്.
റിലയന്‍സ് ജിയോ അവതരിപ്പിച്ച വെല്‍ക്കം ഓഫര്‍ ഡിസംബറില്‍ അവസാനിക്കാനിക്കാനിരിക്കെയാണ് ബിഎസ്എന്‍എല്ലിന്റെ നീക്കം. ഓഫറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ജിയോ ' ജിയോ ഹാപ്പി ന്യൂയര്‍ ഓഫര്‍' എന്ന പേരില്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ മാത്രമാണ് ഓഫര്‍ കാലാവധി.

ജനുവരി മുതല്‍
28 ദിവസത്തെ അണ്‍ലിമിറ്റഡ് കോളിന് പുറമേ 300 ജിബി ഡാറ്റ, 100 എസ്എംഎസുകള്‍ എന്നിവയും പുതിയ ഓഫറിലുണ്ട്. ജനുവരി ഒന്നു മുതലാണ് പുതിയ ഓഫര്‍ ലഭിച്ചുതുടങ്ങുക.

അണ്‍ലിമിറ്റഡും എസ്ടിഡിയും
ബിഎസ്എന്‍എല്ലിന് പുറമേ മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്കുള്ള അണ്‍ലിമിറ്റഡ്, എസ്ടിഡി കോളുകളും ഓഫറിന്റെ പരിധിയില്‍പ്പെടുന്നതാണ്. ജനുവരി ഒന്നുമുതലാണ് പുതിയ താരിഫ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകു

സെപ്തംബറില്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ച റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫറുകള്‍ തിരിച്ചടിയായതോടെയാണ് ബിഎസ്എന്‍എല്ലും മറ്റ് സ്വകാര്യ ടെലികോം കമ്പനികളും ജിയോയോടുള്ള പോരാട്ടം തുടങ്ങിയത്. ഇതോടെ എല്ലാ കമ്പനികളും ഉപയോക്താക്കള്‍ക്ക് കണക്കറ്റ ഓഫറുകളാണ് നല്‍കിവരുന്നത്.

മത്സരത്തിനുറച്ച് ടെലികോം കമ്പനികള്‍
ജിയോയ്ക്ക് ഒപ്പമെത്തിയെബിഎസ്എന്‍എല്ലിന് പുറമേ സ്വകാര്യ ടെലികോം കമ്പനികളും അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ ഓഫര്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍ ജിയോയ്ക്ക് ശേഷം കുറഞ്ഞ നിരക്കില്‍ ഓഫര്‍ നല്‍കുന്നത് ബിഎസ്എന്‍എല്‍ മാത്രമാണ്.












Click it and Unblock the Notifications