Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള്‍ ചാര്‍ജ് കുറക്കാന്‍ ബിഎസ്എന്‍എലിന്റെ ഉഗ്രന്‍ പ്ലാനുകള്‍, 8 രൂപ മുതല്‍...

രാജ്യത്ത് അടുത്ത വര്‍ഷമാകുമ്പോഴേക്കും ബിഎസ്എന്‍എല്‍ 5ജി എത്തുന്നു എന്ന വാര്‍ത്തകള്‍ക്കു പിന്നാലെ കോള്‍ ചാര്‍ജ്ജ് കുറക്കാനുള്ള പുത്തന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ രംഗത്ത്. പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. ജിയോയെ വെല്ലാനുള്ള ഓഫറുകളുടെ തുടര്‍ച്ച തന്നെയാണ് ബിഎസ്എന്‍എലിന്റെ പുതു പുത്തന്‍ ഓഫര്‍.

കോള്‍ ചാര്‍ജ് കുറക്കാന്‍ 8 രൂപയുടെയും 15 രൂപയുടെയും ഓഫറുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുള്ളത്. 429 രൂപക്ക് 80 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസം 1 ജിബി വെച്ച് ഡാറ്റയും അണ്‍ലിമിറ്റഡ് കോളും നല്‍കുന്ന ഓഫര്‍ ബിഎസ്എന്‍ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്.

 8 രൂപയുടെ ഓഫര്‍

8 രൂപയുടെ ഓഫര്‍

എട്ട് രൂപയുടെ റീചാര്‍ജ്ജിന് ഒരു മാസത്തെ വാലിഡിറ്റിയാണ് ഉണ്ടാകുക. മിനിറ്റില്‍ 15 പൈസ നിരക്കില്‍ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാം. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് മിനിറ്റില്‍ 35 പൈസ നിരക്കിലും ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാം.

15 രൂപ

15 രൂപ

15 രൂപയുടെ ഓഫറിലും ആനുകൂല്യങ്ങള്‍ 8 രൂപയുടെ ഓഫറിന് സമാനമാണ്. മിനിറ്റില്‍ 15 പൈസ നിരക്കില്‍ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് ലോക്കല്‍/ എസ്റ്റിഡി കോളുകളും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് മിനിറ്റില്‍ 35 പൈസ നിരക്കില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകളും ചെയ്യാം. ?എന്നാല്‍ ഓഫര്‍ കാലാവധി 90 ദിവസമാണ്.

 429

429

429 ന്റെ ഓഫര്‍ അനുസരിച്ച് പ്രതിമാസം 143 രൂപ മാത്രമാണ് ഈടാക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് പ്ലാന്‍. അണ്‍ലിമിറ്റഡ് പ്ലാന്‍ ആക്ടിവേറ്റ് ആയാല്‍ 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും ദിവസം 1 ജിബി നിരക്കില്‍ ഡാറ്റയും ലഭിക്കും. 90 ദിവമാണ് കാലാവധി.

ബിഎസ്എന്‍എല്‍ 5ജി

ബിഎസ്എന്‍എല്‍ 5ജി


ഇന്ത്യയില്‍ ബിഎസ്എന്‍ 5ജി എത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ബിഎസ്എന്‍എല്‍ 5ജി എന്ന സ്വപ്നം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു നെറ്റ്വര്‍ക്കുകളുടെ വേഗതയോട് ബിഎസ്എന്‍എല്‍ 5ജിക്ക് കിടപിടിക്കാനാകുമോ എന്നാണ് ഇനിയറിയേണ്ടത്.

ഉടന്‍..

ഉടന്‍..

ബിഎസ്എന്‍ 5ജി കൊണ്ടുവരുന്നതിനെക്കുറിച്ച് നോക്കിയയുമായി ചര്‍ച്ച നടത്തിയെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി ആരംഭിക്കുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജ്മെന്റ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ അറിയിച്ചു. 5ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഉപകരണങ്ങളുടെ കാര്യത്തില്‍ ലാര്‍സണ്‍&ടര്‍ബോ, എച്ച്പി എന്നീ കമ്പനികളുമായും ബിഎസ്എന്‍എല്‍ ചര്‍ച്ച നടത്തി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+