ജിയോയെ കടത്തി വെട്ടി ബിഎസ്എന്‍എല്‍ ഓഫര്‍, 2ജി, 3ജി ഉപഭോക്താകള്‍ക്കും സൗജന്യ കോളുകൾ
ദില്ലി: റിലയന്‍സ് ജിയോ എത്തിയതോടെ മറ്റു ടെലികോം സര്‍വ്വീസുകളില്‍ ഓഫറുകളുടെ പെരുമഴയാണ്. ജിയോയെ കടത്തി വെട്ടി നിലവിലുള്ള ഉപഭോക്താക്കളെ പിടിനിര്‍ത്തുകയാണ് ആദ്യത്തെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജിയോ നല്‍കുന്ന ഓഫറിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍.
2ജി, 3ജി ഉപഭോക്താകള്‍ക്കും സൗജന്യ കോളുകളും സേവനങ്ങളുമാണ് നല്‍കുന്നത്. ജിയോ നല്‍കുന്ന ഓഫറിനേക്കാള്‍ കുറഞ്ഞ് നിരക്ക് പ്രഖ്യാപിച്ചതോടെ ടെലികോം രംഗത്ത് വലിയ മത്സരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ജിയോയുടെ ഓഫറിലെ പരിമിധി ഇതായിരുന്നു
ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചത് 4ജി ഉപഭോക്താകള്‍ക്ക് മാത്രമായിരുന്നു എന്നാല്‍ ഈ പരിമിധിയെ മറികടന്ന് 2ജി, 3ജി ഉപഭോക്താകള്‍ക്ക് ഫ്രീ വോയ്‌സ് കോള്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ ഉപഭോക്താക്കളും 4ജി സേവനം ലഭിക്കാത്തവരാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

ഒന്നോ രണ്ടോ മാസത്തേക്കല്ല
ജിയോ എടുക്കുന്ന ഉപഭോക്താകള്‍ക്ക് മൂന്ന് മാസത്തെ ഫ്രീ കോളുകളും ഡാറ്റയുമാണ് ഓഫര്‍ ചെയ്തത്. എന്നാല്‍ ഒന്നോ രണ്ടോ മാസത്തേക്കല്ല ബിഎസ്എന്‍എല്‍ എത്തുന്നത്. ലൈഫ് ലോങ് ഓഫറാണ് അടുത്ത വര്‍ഷം ആദ്യം മുതല്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്.

ജിയോയുടെ
ജിയോ ഇഫക്ടിനെ നല്ലപോലെ പഠിച്ചു കൊണ്ടാണ് ബിഎസ്എന്‍എല്‍ പുതിയ യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍ നല്ല മാര്‍ക്കറ്റുള്ള ബിഎസ്എന്‍എല്‍ സീറോ വോയ്‌സ് താരിഫ് പ്ലാനാണ് ജനുവരി മുതല്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്. ഇത് ജിയോയുടെ എന്‍ട്രി ചാര്‍ജായ 149 രൂപയോക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും.
ബിഎസ്എന്‍എല്‍
മൊബൈല്‍ ഉപഭോക്താകള്‍ക്ക് മാത്രമല്ല ബ്രോഡ്ബാന്‍ഡ് കണക്ഷനും ഓഫര്‍ ലഭ്യമാക്കും. ലാന്‍ ലൈന്‍ ഫോണുകളില്‍ നിന്നും വിളിയ്ക്കുന്ന കോളുകളും സൗജന്യമാക്കും. കൂടുതല്‍ സമയവും വീട്ടില്‍ ചിലവഴിക്കുന്ന ഉപഭോക്താകള്‍ക്ക് വേണ്ടിയാണ് ഓഫര്‍.


Click it and Unblock the Notifications