പുതിയ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ ഓഫര്‍: 299 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളും ഡാറ്റയും
ദില്ലി: പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ അത്യാകര്‍ഷ ഓഫറുമായി ബിഎസ്എന്‍എല്‍. ഇന്ത്യന്‍ ടെലികോം വിപണിയില്‍ എയര്‍ടെല്ലില്‍ നിന്നും വോഡഫോണില്‍ നിന്നും റിലയന്‍സ് ജിയോയില്‍ നിന്നും കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ബിഎസ്എന്‍എല്‍ 299 രൂപയുടെ പുതിയ പ്ലാന്‍ പുറത്തിറക്കിയിട്ടുള്ളത്. ബിഎസ്എന്‍എല്ലിന്റെ പുതിയ ഉപയോക്താക്കള്‍ക്ക് മാത്രം ലഭിക്കുന്ന ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിന് പുറമേ അണ്‍ലിമിറ്റഡ് എസ്എസ്എംസുകളും അണ്‍ലിമിറ്റഡ് ഡാറ്റയുമാണ് ഓഫറിന്റെ പ്രധാന പ്രത്യേകത.
പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെ അടിത്തറ ഉയര്‍ത്തുന്നതിനാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ പുറത്തിറക്കിയിട്ടുള്ളത്. ഇന്ത്യന്‍ ടെലികോം വിപണിയിലെ എതിരാളികളില്‍ നിന്ന് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് കൂടിയാണ് ബിഎസ്എന്‍എല്ലിന്റെ നിര്‍ണായക നീക്കം.

നിലവില്‍ ഭാരതി എയര്‍ടെല്ലും 299 രൂപയുടെ പ്ലാന്‍ ഉപയോഗത്തിലുണ്ട്. വോഡഫോണ്‍ പോസ്റ്റ് പെയ്ഡ് ഓഫറാ വോഡഫോണ്‍ റെഡിലും 299 രൂപയുടെ പ്ലാന്‍ നല്‍കിവരുന്നുണ്ട്. 20 ജിബി ഡാറ്റയും എസ്എംഎസും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും ഈ പ്ലാനില്‍ ലഭിക്കും. ഓരോ മാസവും 100 എസ്എംഎസ് വീതവും ലഭിക്കും.












Click it and Unblock the Notifications