കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയുടെ ഓഫറോ...? അതുക്കും മേലെയെന്ന് ബിഎസ്എൻഎല്‍!!! യുദ്ധങ്ങള്‍ കമ്പനി കാണാനിരിക്കുന്നതേയുള്ളൂ

Google Oneindia Malayalam News

ദില്ലി: ജിയോ വന്നതോടെ മൊബൈല്‍ സേവന ദാതാക്കള്‍ വന്‍ പ്രതിസന്ധിയിലാണ്. ഏത് വിധേയനയും തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ച് നിര്‍ത്തമം, കൂടുതല്‍ പേരെ ഉപഭോക്താക്കളാക്കണം എന്നാണ് എല്ലാവരുടേയും ആഗ്രഹം. പക്ഷേ എന്ത് ചെയ്യാന്‍... ഉള്ള ആളുകള്‍ കൂടി ജിയോയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്.

എന്നാല്‍ ഇതിനെ അങ്ങനെ വെറുതേ വിടാന്‍ പൊതുമേഖലാ മൊബൈല്‍ സേവന ദാതാക്കളായ ബിഎസ്എന്‍എല്‍ തയ്യാറല്ല. ബ്രോഡ് ബാന്‍ഡില്‍ ഒരു രൂപയ്ക്ക് ഒരു ജിബി കൊടുക്കുമെന്ന് പ്രഖ്യാപിച്ച് ബിഎസ്എന്‍ തന്നെയാണ് ജിയോക്കെതിരെയുള്ള ആദ്യ വെടിപൊട്ടിച്ചത്.

വമ്പന്‍ ഓഫറുകള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആയ അനുപം ശ്രീവാസ്തവ പറയുന്നത്. പക്ഷേ നാട്ടുകാര്‍ക്ക് ഒരു ചോദ്യമേ തിരിച്ച് ചോദിക്കാനുള്ളൂ....'എവിടെയായിരുന്നു ഇത്ര നാള്‍'!!!

വെല്ലുവിളി

വെല്ലുവിളി

റിലയന്‍സ് ജിയോക്ക് വെല്ലുവിളിയുയര്‍ത്തും എന്ന് തന്നെയാണ് ബിഎസ്ന്‍എല്‍ എംഡി അനും ശ്രീവാസ്തവ പറയുന്നത്. അത് എങ്ങനെയാകും എന്നാണ് അറിയേണ്ടത്.

താരിഫ്

താരിഫ്

താരിഫിന്റെ കാര്യത്തില്‍ കടുത്ത മത്സരമാണ് നടക്കാന്‍ പോകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിഎസ്എന്‍എല്ലും ജിയോയോട് മുട്ടാന്‍ പോകുന്നത് താരിഫിന്റെ കാര്യത്തില്‍ തന്നെ ആകും.

ഓഫറുകള്‍

ഓഫറുകള്‍

ഇപ്പോള്‍ ബ്രോഡ് ബാന്‍ഡിലാണ് ബിഎസ്എന്‍എല്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വൈകാതെ തന്നെ മൊബൈലിലും ഓഫര്‍ പെരുമഴ തുടങ്ങും .

3ജി

3ജി

നിലവില്‍ 3ജിയില്‍ ഒരു അണ്‍ലിമിറ്റഡ് പ്ലാന്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1099 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയാണ് ഇതില്‍ നല്‍കുന്നത്.

വോയ്‌സ് കോള്‍

വോയ്‌സ് കോള്‍

നിലവില്‍ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ് വരെ സൗജന്യ വോയ്‌സ് കോള്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. സൗജന്യ വോയ്‌സ് കോള്‍ ഓഫര്‍ മൊബൈലിലും നല്‍കുന്ന കാര്യം ബിഎസ്എന്‍എല്‍ ആലോചിക്കുന്നുണ്ട്.

English summary
State-run Bharat Sanchar Nigam Ltd has termed Reliance Jio 's entry into the market as a "challenge" for all operators, but said it expects to match the intense competition "tariff-by-tariff".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X