ബിഎസ്എന്‍എല്‍ ഐ എസ് ഡി നിരക്ക് കുറച്ചു
ദില്ലി: ബിഎസ്എന്‍എല്‍ അന്താരാഷ്ട്ര കോള്‍ നിരക്കുകള്‍ കുത്തനെ കുറച്ചു. ഐ എസ് ഡി നിരക്കില്‍ ഇതോടെ 75 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ടെലി കമ്യൂണിക്കേഷന്‍ സ്ഥാപനമാണ് ബിഎസ്എന്‍എല്‍. പുതിയതായി പുറത്തിറക്കിയ പ്രത്യേക താരിഫ് വൗച്ചറുകള്‍(സ്പെഷ്യല്‍ താരിഫ് വൗച്ചര്‍-എസ്ടിവി) വഴിയാണ് അന്താരാഷ്ട്ര കോള്‍ നിരക്കുകള്‍ കുറച്ചിട്ടുള്ളത്.
പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 23 രൂപ മുതല്‍ 41 രൂപവരെയുള്ള താരിഫ് വൗച്ചറുകളാണ് ഉള്ളത്. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 20 മുതല്‍ 40 രൂപ വരെ അധിക തുക നല്കിയാല് കോള്‍ നിരക്കിലെ ആനുകൂല്യം ലഭ്യമാകും.

41 രൂപയുടെ പ്രത്യേക താരിഫ് വൗച്ചര്‍ ഉപയോഗിക്കുന്ന പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് അമേരിക്ക, കാനഡ സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് മിനിട്ടിന് 1.49 രൂപ എന്ന നിരക്കില്‍ ഫോണ്‍ വിളിക്കാം. സാധാരണ ഗതിയില്‍ ആറ് രൂപ വരുന്നിടത്താണ് ഇത്. ചൈനയിലേക്ക് മിനിട്ടിന് 10 രൂപയായിരുന്നു കോള്‍ നിരക്ക്. എന്നാല്‍ പുതിയ താരിഫ് വൗച്ചറില്‍ ഇത് വെറും 1.49 രൂപ മാത്രമാണ്. നാല്പത് രൂപ പ്രതിമാസം അധികം ചെലവഴിക്കാന്‍ തയ്യാറായാല്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
അന്താരാഷ്ട്ര എസ്എംഎസ് നിരക്കും ബി എസ് എന്‍ കുറച്ചിട്ടുണ്ട്. അഞ്ച് രൂപയില്‍ നിന്ന് മൂന്ന് രൂപയിലേക്കാണ് എസ്എംഎസ് നിരക്ക് കുറച്ചിട്ടുള്ളത്.
38 രൂപയുടെ താരിഫ് വൗച്ചര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഫ്രാന്‍സ്, ജര്‍മനി, യുകെ എന്നിവിടങ്ങളിലേക്ക് മിനിട്ടില്‍ 4.49 രൂപ നിരക്കില്‍ സംസാരിക്കാം. മിനിട്ടിന് 6 രൂപയാണ് സാധാരണ നിരക്ക്. 35 രൂപ പ്രതിമാസം അധികം നല്കിയാല് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും.
ബംഗ്ലാദേശ്, മലേഷ്യ, ഹോങ്കോങ്, തായ്ലാന്ഡ് എന്നിവിടങ്ങളിലേക്കുള്ള കോള്‍ റേറ്റ് 10 രൂപയില്‍ നിന്ന് 2.99 രൂപയായി കുറക്കാം. 27 രൂപയുടെ പ്രത്യേക താരിഫ് വൗച്ചര്‍ ഉപോഗിച്ചാല്‍ മതി. ഓസ്ട്രേലിയയിലേക്ക് വിളിക്കാന്‍ ഇനി 6.49 രൂപമതി. 23 രൂപയുടെ താരിഫ് പ്ലാന്‍ ആണ് ഉപയോഗിക്കേണ്ടത്. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഇതേ തുക തന്നെ അധികം നല്‍കിാല്‍ ഈ സേവനം ലഭ്യമാകും.
അടുത്തില പല സ്വകാര്യ കമ്പനികളും അന്താരാഷ്ട്ര കോളുകളുടെ നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു അത്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications