2000 രൂപയ്ക്ക് ഫീച്ചര്‍ ഫോണുമായി ബിഎസ്എന്‍എല്‍: ഇന്ത്യയ്ക്കിത് ദീപാവലി സമ്മാനം! ഫീച്ചറുകള്‍ ഇങ്ങനെ

2000 രൂപയ്ക്ക് ലാവ, മൈക്രോമാക്സ് എന്നീ കമ്പനികളുമായി ചേര്‍ന്നായിരിക്കും ഫോണ്‍ പുറത്തിറക്കുന്നത്

ദില്ലി: രാജ്യത്ത് വിലകുറഞ്ഞ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുന്നതില്‍ റിലയന്‍സ് ജിയോയുടെ വരവ് നിര്‍ണായക മാറ്റമാണുണ്ടാക്കിയത്. കമ്പനികളുടെ മത്സരത്തിലേയ്ക്ക് ബിഎസ്എന്‍എല്‍ കൂടിയെത്തുന്നു. റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണിന്‍റെ വരവ് ടെലികോം കമ്പനികള്‍ക്കിടയില്‍ ശക്തമായ മത്സരത്തിന് വഴിവെച്ചിരുന്നു. ജിയോ ആരംഭിച്ച ട്രെന്‍ഡ് ഏറ്റെടുക്കാന്‍ എയര്‍ടെല്ലും ഐഡിയയും വോഡാഫോണും ആരംഭിച്ചതിന് പിന്നലെയാണ് 2000 രൂപയ്ക്ക് ബിഎസ്എന്‍എല്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നത്.

റിലയന്‍സ് ജിയോ നല്‍കുന്ന ഓഫറുകള്‍ക്ക് സമാനമായി സൗജന്യ വോയ്സ് കോളുകള്‍ക്കൊപ്പമായിരിക്കും ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നതെന്നാണ് വിവരം. ഫോണ്‍ ഒക്ടോബറില്‍ വിപണിയിലെത്തുമെന്നും സൂചനകളുണ്ട്. ലാവ, മൈക്രോമാക്സ്, എന്നീ കമ്പനികളായിരിക്കും ബിഎസ്എന്‍എല്ലിന് ഫോണ്‍ നിര്‍മിച്ചുനല്‍കുക. എന്നാല്‍ 4 പുറത്തിറങ്ങാനിരിക്കുന്നത് 4ജി ഫോണ്‍ ആയിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 4ജി ഫോണ്‍ ആയിരിക്കുമോ

4ജി ഫോണ്‍ ആയിരിക്കുമോ

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ പുറത്തിറക്കാനിരിക്കുന്ന ഫോണ്‍ 4ജി ഫോണായിരിക്കുമോ എന്നകാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. സെപ്തംബറില്‍ റിലയന്‍സ് ജിയോ സൗജന്യ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ബിഎസ്എന്‍എല്‍ ഫോണ്‍ വിപിണിയിലെത്തുക എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യവുമാണ്.

 ദീപാവലി സമ്മാനം

ദീപാവലി സമ്മാനം

ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്ന തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദീപാവലി ദിവസമായ ഒക്ടോബര്‍ 19ന് ഫോണ്‍ പുറത്തിറങ്ങുമെന്നും സൂചനകളുണ്ട്.

 ചൈനീസ് കമ്പനികള്‍ക്ക് പണി

ചൈനീസ് കമ്പനികള്‍ക്ക് പണി

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ലാവ, മൈക്രോമാക്സ് തുടങ്ങിയ കമ്പനികളുമായി ബി​എസ്എന്‍എല്‍ ഫോണ്‍ നിര്‍മിക്കാന്‍ ധാരണയിലെത്തിയതോടെ ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, സിയോമി തുടങ്ങിയ കമ്പനികളുമായുള്ള മത്സരം ശക്തമാകുമെന്നാണ് കരുതുന്നത്.

 സ്മാര്‍ട്ട്ഫോണിനോട് അതൃപ്തി!!

സ്മാര്‍ട്ട്ഫോണിനോട് അതൃപ്തി!!

സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനും ഉപയോഗിക്കാനും താല്‍പ്പര്യമില്ലാത്തവരുമാണ് ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 85 ശതമാനം പേരുമെന്നാണ് മൊ ബൈല്‍ മാര്‍ക്കറ്റിംഗ് അസോസിയേഷന്‍ അടുത്ത കാലത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇത് മുതലെടുക്കാന്‍ കൂടുതല്‍ ടെലികോം കമ്പനികള്‍ ഫീച്ചര്‍ഫോണുകളുമായെത്തി ടെലികോം വിപണി കൊഴുപ്പിക്കുമെന്നാണ് സൂചനകള്‍.

എയര്‍ടെല്‍ രംഗം കൊഴുപ്പിക്കും

എയര്‍ടെല്‍ രംഗം കൊഴുപ്പിക്കും

റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണിന് പിന്നാലെ 4ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനുള്ള നീക്കവുമായി ഭാരതി എയര്‍ടെല്‍. ദീപാവലിയ്ക്ക് മുമ്പായി റിലയന്‍സ് ജിയോയെ വെല്ലാന്‍ 2500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നാണ് എയര്‍ടെല്‍ നേരത്തെ വ്യക്തമാക്കിയത്. റിലയന്‍സ് ജിയോയോട് കിടപിടിക്കാവുന്ന തരത്തിലുള്ള ഡാറ്റാ- വോയ്സ് കോള്‍ ഓഫറുകളും ഫോണിനൊപ്പം ലഭിക്കും. റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ വോള്‍ട്ട് സംവിധാനമുള്ള ഫോണ്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. സെപ്തംബറിലോ ഒക്ടോബര്‍ ആദ്യമോ ഫോണ്‍ പുറത്തിറക്കുമെന്ന് എയര്‍ടെല്ലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഫീച്ചര്‍

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഫീച്ചര്‍

എയര്‍ടെല്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്നാണ് 2500 രൂപയ്ക്ക് 4 ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നത്. വലിയ സ്ക്രീന്‍, മികച്ച ക്യാമറ, കൂടുതല്‍ ബാറ്ററി ലൈഫ്, എന്നിങ്ങനെ സാധാരണ സ്മാര്‍ട്ട്ഫോണിനോട് കിടപിടിക്കാവുന്ന ഫീച്ചറുകളാണ് ഫോണിലുണ്ടാവുകയെന്ന് മുതിര്‍ന്ന എയര്‍ടെല്‍ ഇന്‍ഡസ്ട്രി എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാം ആപ്പുകളും ഫോണില്‍

എല്ലാം ആപ്പുകളും ഫോണില്‍

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന എല്ലാ ആപ്പുകളും ലഭ്യമാകുന്ന ഫോണായിരിക്കും എയര്‍ടെല്‍ പുറത്തിറക്കുന്നത്. ജിയോയില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാനും ഫോണില്‍ സാധിക്കുമെന്നും ഉപയോഗിക്കാന്‍ എല്ലാത്തരം ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഫോണായിരിക്കും പുറത്തിറക്കുകയെന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മത്സരം മുറുകുന്നു

മത്സരം മുറുകുന്നു

റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊപ്പം ടെലികോം വിപണിയില്‍ പോരാട്ടം ശക്തമാക്കാനാണ് ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെല്ലിന്‍റെ ശ്രമം. റിലയന്‍സ് ജിയോ 1500 രൂപയ്ക്ക് 4ജി വോള്‍ട്ട് സംവിധാനമുള്ള ഫോണാണ് പുറത്തിറക്കുന്നത്. ഡെപ്പോസിറ്റായി സ്വീകരിക്കുന്ന 1500 രൂപ മൂന്ന് വര്‍ഷത്തിന് ശേഷം ഉപയോക്താക്കള്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്യും.

ഫീച്ചര്‍ ഫോണിനൊപ്പമുള്ള ഓഫറുകള്‍

ഫീച്ചര്‍ ഫോണിനൊപ്പമുള്ള ഓഫറുകള്‍

പ്രതിദിനം 500 എംബി ഡാറ്റയ്ക്ക് പുറമേ ഫോണിനൊപ്പം ജിയോ ധൻ ധനാ ധൻ ഓഫർ പ്രകാരം പ്രതിമാസം വെറും 153 രൂപാ റീച്ചാർജ്ജിൽ അൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോൾ, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും. ഓരോ മാസവും 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. 1500 രൂപ ഡെപ്പോസിറ്റില്‍ രാജ്യത്ത് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങുന്നതോടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിക്കുമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍. സൗജന്യവോയ്സ് കോളും 4ജി ഡാറ്റ സ്ട്രീമിംഗുമാണ് ഫീച്ചര്‍ ഫോണിനൊപ്പം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ഓഫറുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+