50 രൂപയ്ക്ക് ഒരു ജിബിയോ? ഇതാ ഒരു രൂപയ്ക്ക് ഒരു ജിബി... ജിയോ അല്ല, ഇത് ബിഎസ്എന്‍എല്‍ ഡാ!!!
ദില്ലി: അമ്പത് രൂപയ്ക്ക് ഒരു ജിബി ഡാറ്റ നല്‍കും എന്ന് പ്രഖ്യാപിച്ച റിലയന്‍സി ജിയോയ്ക്ക് വെല്ലുവിളിയുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഒരു രൂപയ്ക്ക് ഒരു ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്ലിന്റെ പുത്തന്‍ ഓഫര്‍.
ഇത് കേട്ട് കണ്ണ് തള്ളണ്ട. മൊബൈല്‍ ഉപഭോക്താക്കള്‍ക്കല്ല ഈ ഓഫര്‍. ബ്രോഡ് ബാന്റ് ഉപഭോക്താക്കള്‍ക്കാണ്. എങ്കിലും ബിഎസ്എന്‍എല്‍ ഇതുവരെ നല്‍കിയതില്‍ വച്ച് ഏറ്റവും മികച്ച ഓഫറുകളില്‍ ഒന്നാണിത്.

249 രൂപയ്ക്കാണ് പ്രതിമാസം 300 ജിബി ഡാറ്റ നല്‍കുക. 2 എംബിപിഎസ് വേഗത്തിലായിരിക്കും ഈ ഡാറ്റ ലഭിക്കുക. ആറ് മാസത്തേക്കാണ് ഈ പ്ലാന്‍. അത് കഴിഞ്ഞാല്‍ വേണമെങ്കില്‍ 499 രൂപയുടെ പഴയ പ്ലാനിലേക്ക് തന്നെ മാറാനും കഴിയും.
റിലയന്‍സ് ജിയോയുടെ നൈറ്റ് ഓഫര്‍ പോലെയല്ല ബിഎസ്എന്‍എല്ലിന്റെ രാത്രി ഓഫര്‍. രാത്രിയില്‍ ഫോണ്‍ കോളുകള്‍ സൗജന്യമായിരിക്കും. രാത്രി ഒമ്പത് മണിമുതല്‍ രാവിലെ ഏഴ് മണി വരെ ആണ് ഇത്. റിലയന്‍സിന്റെ രാത്രി ഡാറ്റ ഓഫര്‍ പുലര്‍ച്ചെ രണ്ട് മണിമുതല്‍ അഞ്ച് മണി വരെ മാത്രമാണ്.
സെപ്തംബര്‍ 9 മുതലാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ തുടങ്ങുന്നത്. ഇത്തരം ആകര്‍ഷകമായ ഓഫറുകള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും കൂടി ലഭ്യമാകുമോ എന്നാണ് ഇനി കാണേണ്ടത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications