കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് ചതിച്ചില്ല; ആശങ്കയകന്നു; നേട്ടം കൊയ്ത് ഓഹരി വിപണി

വികസന പ്രഖ്യാപാനങ്ങളില്‍ വിപണിക്ക് നേട്ടം. കാര്‍ഷിക പദ്ധതികളിലും ഗ്രാമീണ മേഖലയ്ക്കുള്ള പദ്ധതിയിലും വിപണി തളര്‍ന്നു. 200ലധികം പോയിന്റിന്റെ നഷ്ടം.

  • By Jince K Benny
Google Oneindia Malayalam News

മുംബൈ: നികുതി ഇളവും ക്യാഷ് ലസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കം ഓഹരി വിപണിക്ക് പുത്തന്‍ ഉണര്‍വ് നല്‍കി. ബജറ്റ് ദിനമായി ബുധനാഴ്ച രാവിലെ തന്നെ വിപണിയില്‍ അനുകൂല തരംഗം ദൃശ്യമായിരുന്നു. രാവിലെ ഇന്ത്യന്‍ രൂപയ്ക്കും നേട്ടമുണ്ടാക്കാനായി. പുതിയ നയപ്രഖ്യാപനങ്ങള്‍ വിപണിയില്‍ 300ല്‍ അധികം പോയിന്റുകളുടെ കുതിപ്പ് രേഖപ്പെടുത്തി. ബിഎസ്ഇയും എന്‍എസ്ഇയും നേട്ടം കൊയ്തു.

ഉച്ചവരെ ബിഎസ്ഇയ്ക്ക് 327 പോയിന്റ് നേട്ടമുണ്ടാത്തി. നികുതി ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് വിപണി ഉണര്‍ന്നത്. ചില നിമിങ്ങളില്‍ ഇടിവ് നേരിട്ടെങ്കില്‍ പത്ത് മിനിറ്റിനുള്ളില്‍ ശക്തമായ തിരിച്ച് വരവ് നടത്തി. 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്.

Bombay Stock Exchange

നിഫ്റ്റിയും ബജറ്റില്‍ നേട്ടം കൊയ്തു. ഉച്ചവരെ 0.69 ശതമാനം നേട്ടമാണ് നിഫ്റ്റി രേഖപ്പെടുത്തിയത്. 58.95 ശതമാനം ഉയര്‍ന്ന് 8,620.25ലെത്തി. ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രസംഗത്തിന്റെ മധ്യാന്തങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തീക മേഖല, ഡിജിറ്റല്‍ സാമ്പത്തീക മേഖല എന്നിവയേക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിപണിയില്‍ ചലനം സൃഷ്ടിച്ചു.

എന്നാല്‍, കര്‍ഷകര്‍ക്കും ഗ്രാമവികസനത്തിനുമുള്ള പദ്ധതികളേക്കുറിച്ചുള്ള പരാമര്‍ശം വിപണിയില്‍ ഇടിവുണ്ടാക്കി. 15 മിനിറ്റിനുള്ളില്‍ 110 പോയിന്റിന്റെ ഇടിവുണ്ടാക്കി. 64 പോയിന്റ് നേട്ടത്തോടെയാണ് ഇന്ന് വിപണി ആരംഭിച്ചത്. രാവിലെ നേട്ടത്തോടെ ആരംഭിച്ചെങ്കിലും 11 മണിയോടെ നഷ്ടത്തിലേക്ക് നീങ്ങി ഐടി ഭീമന്മരായ ഇന്‍ഫോസിസ്, ടിസിഎസ് എന്നിവയ്ക്കാണ് കാര്യമായ നഷ്ടം സംഭവിച്ചത്. 226.50 പോയിന്റ് നഷ്ടമാണ് ഈ സമയം സെന്‍സെക്‌സിനുണ്ടായത്.

Stock Market

ബജറ്റ് അവതരണം സംബന്ധിച്ച് ചില ആശങ്കകള്‍ നിലനിന്നിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് ബജറ്റ് അവതരണം നീട്ടിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ബജറ്റ് അവതരിപ്പിക്കാന്‍ തന്നെയായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ തീരുമാനം. രാഷ്ട്രപതിയും സ്പീക്കറും ഇതിന് അനുമതി നല്‍കിയതോടെ ബജറ്റ് അവതരിപ്പിക്കുകായിരുന്നു.

വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച 532.88 കോടി രൂപ വിലവരുന്ന ഷെയറുകള്‍ വിറ്റിരുന്നു.

English summary
The Bombay Stock Exchange Sensex gained more than 300 points on Wednesday as finance minister Arun Jaitley unveiled a slew of measures in income tax, small housing and small and medium businesses, among others, in the Union Budget for 2017-18.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X