കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്റ്റ്ലിയുടെ ഉത്തമ ബജറ്റ് തൊട്ടാല്‍ പൊള്ളും, മൊബൈലിനും സിഗരറ്റിനും വര്‍ധനവ്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തമ ബജറ്റെന്ന് വിശേഷിപ്പിച്ച കേന്ദ്രബജറ്റില്‍ ജനോപകാരപ്രദമായ പ്രഖ്യാപനങ്ങളാണുള്ളത്. ചില ഉല്‍പ്പന്നങ്ങളില്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുകയും ചിലവയ്ക്കുള്ള കസ്റ്റംസ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ ബാങ്കിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പിഒഎസ് മെഷീനുകള്‍, ഫിംഗര്‍ പ്രിന്റ് മെഷീനുകള്‍, ഐറിസ് സ്‌കാനര്‍ എന്നിവയ്ക്ക് ബജറ്റില്‍ വിലകുറച്ചിട്ടുണ്ട്.

ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്, മൊബൈലുകള്‍ക്കുള്ള പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, മൈക്രോ എടിഎമ്മുകള്‍, ഫിംഗര്‍ പ്രിന്റ് മെഷീനുകള്‍, ഐറിസ് സ്‌കാനറുകള്‍, എല്‍ഇഡി ബള്‍ബുകള്‍, നൈലോണ്‍ മോണോ ഫിലമെന്റ് യാണ്‍, ഹോട്ട് റോള്‍ഡ് കോയിലുകള്‍, സോളാര്‍ പാനലുകള്‍, പിഒഎസ് കാര്‍ഡ് റീഡര്‍ എന്നിവയ്ക്കാണ് ധനകാര്യ ബജറ്റില്‍ വിലകുറയുക.

cigarette

വെള്ളി നാണയങ്ങള്‍, സിഗരറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, പാന്‍ മസാല, പുകയില, പാഴ്‌സല്‍ വഴി ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍, വാട്ടര്‍ ഫില്‍ട്ടറുകള്‍, അണ്ടിപ്പരിപ്പ് എന്നിവയാണ് വില വര്‍ധിയ്ക്കുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
മൊബൈല്‍ ഫോണുകള്‍ക്കും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വില വര്‍ധിയ്ക്കും.
ഇതിന് പുറമേ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വഴി ചരക്കുസേവന നികുതി ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നത്. ജൂലൈ ഒന്നുമുതല്‍ ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുമെന്നാണ് ധാരണയിലെത്തിയിട്ടുള്ളത്.

English summary
Finance Minister Arun Jaitley on Wednesday presented the Union Budget 2017 which the government hailed as 'path-breaking' while PM Modi termed it as 'uttam' Budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X