കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ഷിക വരുമാനം പത്ത് ലക്ഷത്തിൽ‍ കുറവാണോ? ബജറ്റിൽ ഇക്കാര്യങ്ങള്‍ പ്രതീക്ഷിക്കാം

Google Oneindia Malayalam News

ദില്ലി: ഫെബ്രുവരി ഒന്നിന് അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ആദായനികുതിയിൽ വൻ ഇളവുകള്‍ ലഭിച്ചേക്കുമെന്നാണ് സൂചനകൾ‍. നികുുതിയൊഴിവ് പരിധി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ പുതിയ ബജറ്റില്‍ പരിഗണിക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള നീക്കങ്ങളാണ് ജെയ്റ്റ്ലിയുടെ ബജറ്റിൽ ഉണ്ടാകുകയെന്നാണ് സാമ്പത്തികല വിദഗ്ധരുടെ നിരീക്ഷണം.

ആദായനികുതി ഒഴിവ് പരിധി 2.5 ലക്ഷത്തില്‍ നിന്ന് അ‍ഞ്ച് ലക്ഷമാക്കി ഉയര്‍ത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അല്ലാത്ത പക്ഷം മൂന്ന് ലക്ഷം രൂപയാക്കി നിശ്ചയിച്ചേക്കുമെന്നും സൂചനകളുണ്ട്. പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുന്നതിനാല്‍ ബജറ്റില്‍ നികുതി സ്ലാബ് ഉയര്‍ത്തുന്ന കാര്യം പരിഗണിച്ചേക്കുമെന്നും ശമ്പളം ലഭിക്കുന്നവരായിരിക്കും ഇതിന്റെ ഗുണഭോക്താക്കളെന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഈ ഘടകങ്ങളാണ് ബജറ്റിന് മുന്നോടിയായി പരിശോധിക്കേണ്ട്.

ആദായനികുതി ഒഴിവാക്കൽ പരിധി

ആദായനികുതി ഒഴിവാക്കൽ പരിധി

നിലവില്‍ ആദായനികുതി ഒഴിവാക്കല്‍ പരിധി 2.5 ലക്ഷമാണ്. ഒഴിവാക്കല്‍ പരിധി ഉയർത്തുന്നത് ആളുകളുടെ ചെലവാക്കാനുള്ള ശക്തി വർധിപ്പിക്കും. 2108ൽ അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ആദായനികുതി ഒഴിവാക്കൽ പരിധി 2.5 ലക്ഷത്തിൽ നിന്ന് അ‍ഞ്ച് ലക്ഷമാക്കി ഉയര്‍ത്താനുള്ള സാധ്യതയും ഫെബ്രുവരിയിൽ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അല്ലാത്ത പക്ഷം മൂന്ന് ലക്ഷം രൂപയാക്കി നിശ്ചയിച്ചേക്കുമെന്നുമുള്ള സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ഒഴിവാക്കല്‍ പരിധിയിൽ ഉൾപ്പെടുന്നവരുടെ കൈവശം കൂടുതൽ പണം വന്നുചേരും.

ആരോഗ്യ ഇൻഷുറൻസ്

ആരോഗ്യ ഇൻഷുറൻസ്

ആരോഗ്യ ഇന്‍ഷ്വറൻസ് പ്രീമിയം ക്ലെയിം ചെയ്യാവുന്ന രീതിയിലേക്ക് മാറുമെന്നും സൂചനകളുണ്ട്. പങ്കാളിയ്ക്കും മക്കള്‍ക്കും ഇന്‍ഷ്വറൻസ് പ്രീമിയം അടക്കുന്ന സാഹചര്യത്തിൽ‍ നികുതിയുടെ പരിധി 25,000 രൂപയായി കുറയും. രക്ഷിതാക്കള്‍ക്ക് കൂടി ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കുന്ന സാഹചര്യത്തില്‍ 30,000 രൂപ വരെ ഇളവ് ലഭിക്കും.

അടിയന്തര ഘട്ടങ്ങളിൽ സഹായകം

അടിയന്തര ഘട്ടങ്ങളിൽ സഹായകം


നികുതി ഇളവ് പരിധി കുറയ്ക്കാനുള്ള നീക്കങ്ങളാണ് അരുൺ ജെയ്റ്റ്ലി അടുത്ത ബജറ്റില്‍ നടത്തുന്നത്. കുടുതല്‍ ആരോഗ്യ ഇൻഷ്വറന്‍സിന് വേണ്ടി ചെലവഴിക്കുന്നവർക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇതോടെ കൂടുതല്‍ തുക ആരോഗ്യ ഇന്‍ഷ്വറൻസിന് വേണ്ടി ചെലവഴിക്കുന്നവര്‍ക്ക് കുടുംബത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ സാമ്പത്തിക സുരക്ഷിതത്വം നൽകാനും ഇതിന് കഴിയും.

ജിഎസ്ടിയിലെ കുറവ് നികത്തും

ജിഎസ്ടിയിലെ കുറവ് നികത്തും



ഇൻഷ്വറൻസ് പ്രീമിയത്തിന് 18 ശതമാനം ജിഎസ്ടിയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് ഹെൽത്ത് കവറേജിനെ ചെലവേറിയതായി മാറ്റുകയും ചെയ്യും എന്നാൽ ആദായനികുതി ഇളവ് പരിധി ഉയർത്തുന്നതോടെ ഇതും പരിഹരിക്കാൻ‍ സാധിക്കും.

80 സി വകുപ്പിന് കീഴിലെ നിക്ഷേപം

80 സി വകുപ്പിന് കീഴിലെ നിക്ഷേപം

ആദായനികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം നികുതി ലാഭിക്കുന്നതിന് വേണ്ടി നിക്ഷേപം നടത്താം. ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം, സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഇക്വിറ്റി ലിങ്ക് നിക്ഷേപ പദ്ധതികൾ എന്നിവയിൽ നിക്ഷേപിക്കുന്നവർക്കാണ് നികുതി ഇളവിന്റെ ആനുകൂല്യങ്ങൾ ലഭിക്കുക. ഇത്തരത്തിലുള്ള നിക്ഷേപങ്ങളുള്ളവർക്ക് 1.5 വരെ നികുതിയിളവ് ലഭിക്കുന്നതിന് യോഗ്യതയുണ്ട്. കുറച്ച് നികുതി ഈടാക്കൽ പരിധി മാറ്റമില്ലാതെ തുടരുകയാണ്. ഇത്തവണത്തെ കേന്ദ്രബജറ്റിൽ മാറ്റം വരുന്നതോടെ നികുതി ലാഭിച്ച് സമ്പാദ്യം ഉറപ്പാക്കാന്‍ സാധിക്കും.

വീട് സംബന്ധിയായ ആനുകൂല്യങ്ങൾ

വീട് സംബന്ധിയായ ആനുകൂല്യങ്ങൾ


ഇഎംഐ അഥവാ ഇക്വേറ്റഡ് മന്ത് ലി ഇൻസ്റ്റാള്‍മെന്റ് ഉള്ളവർക്ക് വരാനിരിക്കുന്ന ബജറ്റിൽ പരിഷ്കാരങ്ങൾ പ്രതീക്ഷിക്കാം. പലിശ, പ്രിന്‍സിപ്പൽ കമ്പോണന്റ് എന്നിങ്ങനെ രണ്ട് ഘടകങ്ങളാണ് ഇഎംഐയിലുള്ളത്. ഇവ ഓരോന്നിനും പ്രത്യേകം നികുതി കുറയ്ക്കൽ പരിധിയാണുള്ളത്. പ്രിൻസിപ്പൽ കോണ്‍ട്രിബ്യൂഷനിൽ നിന്ന് 1.5 ലക്ഷവും സ്വന്തമായ വസ്തുുവിൽ നിന്ന് പരമാവധി 2ലക്ഷം രൂപ വരെയും പലിശയിനത്തില്‍ ക്ലെയിം ചെയ്യാൻ സാധിക്കും. രണ്ടിനങ്ങളിലുമായി ഇളവ് ലഭിക്കുന്നതോടെ എടുത്ത ലോൺ തിരിച്ചടയ്ക്കൽ എളുപ്പമാകും.

എച്ച്ആർഎ ഒഴിവാക്കൽ

എച്ച്ആർഎ ഒഴിവാക്കൽ

ശമ്പളം ലഭിക്കുന്ന വ്യക്തിയ്ക്ക് ശമ്പളത്തില്‍ ഹൗസിംഗ് റെന്റ് അലവൻസ് ലഭിക്കും. ഇതും നികുതി കുറയ്ക്കുന്നതിനായി ക്ലെയിം ചെയ്യാൻ സാധിക്കും. മൊത്തം വരുമാനത്തിന്റെ പത്ത് ശതമാനത്തില്‍ കവിഞ്ഞ തുകയാണെങ്കിൽ മൊത്തം വരുമാനത്തിന്റെ 25 ശതമാനം തുകയാണെങ്കിലോ പ്രതിമാസം 5000 രൂപ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളാണ് എച്ച്ആർ‍എ നിർണയിക്കുന്നത്. ബജറ്റിൽ ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.

English summary
The annual budget can seem to have a stiff upper lip from afar. The jargon-laden financial blueprint, the haughty demeanour and a plaything of the rich can put off Mr Everyman. But on closer scrutiny, you can find that the budget is anything but that.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X