കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധിക ചെലവ് ബാധ്യതയാകുന്നു; കേന്ദ്ര സര്‍ക്കാര്‍ കൊറോണ സെസ് ഏര്‍പ്പെടുത്തിയേക്കും

Google Oneindia Malayalam News

ദില്ലി: കൊറോണയുടെ പശ്ചാത്തലത്തില്‍ ചെലവ് ഉയരുകയും വരുമാനം കുറയുകയും ചെയ്തിരിക്കെ, കൊറോണ സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച നിര്‍ദേശമുണ്ടാകുമെന്നാണ് വിവരം. സൗജന്യ ഭക്ഷ്യ ധാന്യവിതരണമാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന് കൂടുതല്‍ ചെലവുണ്ടാക്കിയത്. ഈ വര്‍ഷം കൊറോണ വാക്‌സിന്‍ വിതരണം ചെലവ് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് കൊറോണ സെസ് സര്‍ക്കാര്‍ ആലോചിക്കുന്നതത്രെ. ഇക്കണോമിസ്‌ക് ടൈംസ് ആണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയത്.

n

കൊറോണ സെസ്സിന്റെ ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കാകും സെസ് ഏര്‍പ്പെടുത്തുക എന്നാണ് വിവരം. ബജറ്റിന് തൊട്ടുമുമ്പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പരോക്ഷ നികുതിക്കൊപ്പമാകും കൊറോണ സെസ് ചുമത്തുക. നാമമാത്രമായ തുകയായിരിക്കും. പെട്രോള്‍, ഡീസല്‍ എന്നിവയ്‌ക്കൊപ്പം ഇവ ഈടാക്കാനും ആലോചനയുണ്ട്. വിശദമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, ജനങ്ങള്‍ക്ക് ബാധ്യതയാകാത്ത വിധത്തിലാകും സെസ് ഈടാക്കുക എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

മമ്മൂട്ടി രാഷ്ട്രീയം പറയുന്നു; ഞാനും സുരേഷ് ഗോപിയും പറയുന്നു... പക്ഷേ... കൃഷ്ണകുമാറിന്റെ പ്രതികരണംമമ്മൂട്ടി രാഷ്ട്രീയം പറയുന്നു; ഞാനും സുരേഷ് ഗോപിയും പറയുന്നു... പക്ഷേ... കൃഷ്ണകുമാറിന്റെ പ്രതികരണം

30 കോടി ജനങ്ങള്‍ക്കുള്ള കൊറോണ വാക്‌സിനേഷന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നാണ് നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍ പറയുന്നത്. ഈ മാസം 16ന് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊറോണ വിതരണം, പരിശീലനം, സംഭരണം, കൈമാറ്റം എന്നിവയ്ക്കായി വലിയ തുക സര്‍ക്കാരിന് ചെലവ് വരുന്നു. ഇത് തരണം ചെയ്യുകയാണ് കൊറോണ സെസ് കൊണ്ട് ഉദ്ദേശിക്കുന്നതത്രെ.

English summary
Budget 2021: Centre may impose Corona cess- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X