കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവന നികുതിയില്‍ വര്‍ധനവ്; വിമാന യാത്രയും ഹോട്ടല്‍ ഭക്ഷണവും ഇനി പണിതരും

Google Oneindia Malayalam News

ദില്ലി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റില്‍ സേവന നികുതി വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. സേവന നികുതി വര്‍ധിപ്പിക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തിന്റേയും സിനിമയ്ക്ക് പോകുന്നതിന്റേയും വിമാന യാത്രയുടേയും ചെലവ് വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.

രണ്ട് സെസുകള്‍ ഉള്‍പ്പെടെ നിലവില്‍ 15 ശതമാനമാണ് സേവന നികുതിയിനത്തില്‍ ഈടാക്കുന്നത്. ഇതിനൊപ്പം 0.5 മുതല്‍ 1 ശതമാനം വരെയാണ് വര്‍ധവ് ഉണ്ടാവുക എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സേവന നികുതിയില്‍ തുടങ്ങും

സേവന നികുതിയില്‍ തുടങ്ങും

രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നത് മുന്നില്‍ക്കണ്ടാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഈ നീക്കം. സേവനനികുതിയിനത്തില്‍ 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ 2.31 ലക്ഷം കോടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നികുതി വര്‍ധനവ്

നികുതി വര്‍ധനവ്

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി സേവന നികുതി വര്‍ധിപ്പിച്ചിരുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 12.3 ശതമാനമായിരുന്ന സേവന നികുതി 14 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതിനൊപ്പം 0.5 ശതമാനം സ്വച്ഛ് ഭാരത് സെസും ഏര്‍പ്പെടുത്തിയിരുന്നു. 2016-17ല്‍ 0.5 ശതമാനം കൃഷി കല്യാണ്‍ സെസും ഇതിനൊപ്പം ഉള്‍പ്പെടുത്തിയതോടെ സേവന നികുതി 15 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്.

സേവന നികുതി എന്ത്

സേവന നികുതി എന്ത്

ഉപയോക്താക്കളില്‍ നിന്ന് ഈടാക്കി സേവന ദാതാക്കള്‍ സര്‍ക്കാരിലേയ്ക്ക് കൈമാറുന്ന തുകയാണ് സേവന നികുതി. എന്നാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് സേവന നികുതി ബാധകമല്ല.

ഓണ്‍ലൈന്‍ സേവനദാതാക്കള്‍ക്ക്

ഓണ്‍ലൈന്‍ സേവനദാതാക്കള്‍ക്ക്

ആഭ്യന്തര ഹോട്ടല്‍ ടൂര്‍ നടത്തിപ്പുകാരായ ഓയോ റൂംസ്, ഈസ്‌മൈ ട്രിപ്പ് എന്നിവര്‍ക്ക് സേവന നികുതിയില്‍ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനികള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് ലഭിയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നികുതി നിശ്ചയിക്കുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിലുള്ള ആശങ്ക പരിഹരിക്കുന്നതിനായി ആദായ നികുതി നിയമത്തില്‍ വരുന്ന ഭേദഗതി സഹായിക്കുമെന്നും കേന്ദ്രം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കൂട്ടിച്ചേര്‍ക്കുന്നു.

English summary
Finance minister Arun Jaitley could raise the service tax rate in the Budget to be presented on February 1, a move that will increase the cost of eating out, going to the movies or flying.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X