കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന്; സഭ ശീതകാല സമ്മളേനത്തിന് സമാനമാവുമോ!!

Google Oneindia Malayalam News

ദില്ലി: നോട്ടുനിരോധനത്തെ തുടര്‍ന്നുള്ള ബഹളത്തെ തുടര്‍ന്ന് ശീതകാല സമ്മേളനം അലസിപ്പിരിഞ്ഞതിന് ശേഷം പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. നോട്ടു നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്ക് പൂര്‍ണ്ണമായി അയവുവരാത്ത സാഹചര്യത്തിലാണ് ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റ് സമ്മേളിയ്ക്കുന്നത്. ഇതിനൊപ്പം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നിര്‍ണ്ണായകമാണ്.

ആദായനികുതി ഘടനയില്‍ മാറ്റം വരുമെന്ന് കേന്ദ്ര ധനമന്ത്രി ഇതിനകം തന്നെ സൂചന നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ക്യാഷ്‌ലെസ്സ് ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ബാങ്കിഗ് രംഗത്ത് സുപ്രധാന പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. നോട്ടുനിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി കര്‍ഷകരെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും പുതിയ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.
92 വര്‍ഷത്തിന് ശേഷം പൊതുബജറ്റും റെയില്‍വേ ബജറ്റും കൂട്ടി യോജിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ ധനകാര്യ ബജറ്റാണ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

parliament-02

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിയ്ക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിലായിരുന്നു തിരഞ്ഞെുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ബജറ്റില്‍ ഇത്തരം പ്രഖ്യാപനങ്ങളുണ്ടായാല്‍ പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തും.

English summary
The Budget session of Parliament was on Saturday convened to start from January 31, a day before the Union Budget is likely to be presented.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X