യുപിഐയില്‍ സുരക്ഷാ വീഴ്ച ബാങ്കിന് നഷ്ടം കോടികള്‍!പേയ്മെന്റ് കോര്‍പ്പറേഷന്റെ പ്രസ്താവന പുറത്ത്
മുംബൈ: യുപിഐയിലുണ്ടായ സുരക്ഷാ വീഴ്ച ബാങ്കിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം. ബാങ്ക് മഹാരാഷ്ട്രയ്ക്കാണ് യുപിഐയിലെ സുരക്ഷാ വീഴ്ച കാരണം 25 കോടി രൂപ നഷ്ടമായത്. യുപിഐ സംവിധാനത്തിലെ മുതലെടുത്ത് ഉപയോക്താക്കള്‍ അനധികൃത പണമിടപാടുകള്‍ നടത്തിയതാണ് ബാങ്കിന് തിരിച്ചടിയായത്. 19 ബാങ്കുകളിലേയ്ക്കായി ട്രാന്‍സര്‍ ചെയ്ത പണം തിരിച്ചെടുക്കാനുള്ള നടപടികള്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര നടത്തിവരികയാണ് മാനേജിംഗ് ഡയറക്ടര്‍ എപി ഹൂഡ പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകളില്‍ ബാലന്‍സില്ലാതെ പണം ട്രാന്‍സ്ഫര്‍ അനുവദിക്കുന്നതാണ് യുപിഐയെ ബാധിച്ച സുരക്ഷാ വീഴ്ച. ഔറംഗാബാദില്‍ നിന്ന് ഈ സുരക്ഷാ വീഴ്ച കണ്ടെത്തിയ 60 ഓളം വരുന്ന ഉപയോക്താക്കളാണ് ഈ സൗകര്യം ഫലപ്രദമായി ഉപയോഗിച്ചത്. ഫെബ്രുവരി 22നാണ് ഈ പ്രശ്നം ആദ്യം ശ്രദ്ധയില്‍പ്പെടുന്നതെന്നും ഹോട്ട പറഞ്ഞു. ഇതോടെ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ വെള്ളിയാഴ്ച പോലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് പുറമേ ബാങ്ക് ഓഫ് ഇന്ത്യ, ഉള്‍പ്പെടെ മൂന്ന് ബാങ്കുകള്‍ക്കും ഇതേ പ്രശ്നം ഭീഷണിയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പേയ്മെന്റ് ആപ്പായ ഭീമിലോ യുപിഐയിലോ യാതൊരുവിധ സുരക്ഷാ വീഴ്ചയുമില്ലെന്ന് കാണിച്ച് മാര്‍ച്ച് 20ന് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് പ്രസ്താവന പുറത്തിറക്കിയിരുന്നു. എന്‍പിസിഐ ഇത് സംബന്ധിച്ച പരിശോധനകള്‍ കൃത്യമായി നടത്തിവരുന്നുണ്ടെന്നും പ്രസ്താവനയില്‍ പേയ്മെന്റ് കമ്മീഷന് ചൂണ്ടിക്കാണിക്കുന്നു. 2016ല്‍ രാജ്യത്തെ 3.2 മില്യണ്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെയാണ് ഡിജിറ്റല്‍ ബാങ്കിഗിന്റെ അടിസ്ഥാനമായ യുപിഐയില്‍ സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications