കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഐയില്‍ സുരക്ഷാ വീഴ്ച ബാങ്കിന് നഷ്ടം കോടികള്‍!പേയ്‌മെന്റ് കോര്‍പ്പറേഷന്റെ പ്രസ്താവന പുറത്ത്

Google Oneindia Malayalam News

മുംബൈ: യുപിഐയിലുണ്ടായ സുരക്ഷാ വീഴ്ച ബാങ്കിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം. ബാങ്ക് മഹാരാഷ്ട്രയ്ക്കാണ് യുപിഐയിലെ സുരക്ഷാ വീഴ്ച കാരണം 25 കോടി രൂപ നഷ്ടമായത്. യുപിഐ സംവിധാനത്തിലെ മുതലെടുത്ത് ഉപയോക്താക്കള്‍ അനധികൃത പണമിടപാടുകള്‍ നടത്തിയതാണ് ബാങ്കിന് തിരിച്ചടിയായത്. 19 ബാങ്കുകളിലേയ്ക്കായി ട്രാന്‍സര്‍ ചെയ്ത പണം തിരിച്ചെടുക്കാനുള്ള നടപടികള്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര നടത്തിവരികയാണ് മാനേജിംഗ് ഡയറക്ടര്‍ എപി ഹൂഡ പറഞ്ഞു.

ബാങ്ക് അക്കൗണ്ടുകളില്‍ ബാലന്‍സില്ലാതെ പണം ട്രാന്‍സ്ഫര്‍ അനുവദിക്കുന്നതാണ് യുപിഐയെ ബാധിച്ച സുരക്ഷാ വീഴ്ച. ഔറംഗാബാദില്‍ നിന്ന് ഈ സുരക്ഷാ വീഴ്ച കണ്ടെത്തിയ 60 ഓളം വരുന്ന ഉപയോക്താക്കളാണ് ഈ സൗകര്യം ഫലപ്രദമായി ഉപയോഗിച്ചത്. ഫെബ്രുവരി 22നാണ് ഈ പ്രശ്‌നം ആദ്യം ശ്രദ്ധയില്‍പ്പെടുന്നതെന്നും ഹോട്ട പറഞ്ഞു. ഇതോടെ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ വെള്ളിയാഴ്ച പോലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

mobile-banking

ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് പുറമേ ബാങ്ക് ഓഫ് ഇന്ത്യ, ഉള്‍പ്പെടെ മൂന്ന് ബാങ്കുകള്‍ക്കും ഇതേ പ്രശ്നം ഭീഷണിയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പേയ്‌മെന്റ് ആപ്പായ ഭീമിലോ യുപിഐയിലോ യാതൊരുവിധ സുരക്ഷാ വീഴ്ചയുമില്ലെന്ന് കാണിച്ച് മാര്‍ച്ച് 20ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. എന്‍പിസിഐ ഇത് സംബന്ധിച്ച പരിശോധനകള്‍ കൃത്യമായി നടത്തിവരുന്നുണ്ടെന്നും പ്രസ്താവനയില്‍ പേയ്‌മെന്റ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. 2016ല്‍ രാജ്യത്തെ 3.2 മില്യണ്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെയാണ് ഡിജിറ്റല്‍ ബാങ്കിഗിന്റെ അടിസ്ഥാനമായ യുപിഐയില്‍ സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
In what is possibly the biggest financial frauds in recent years, NPCI on Thursday said Rs 25 crore has been moved out of Bank of Maharashtra (BoM) accounts due to a bug in its UPI application. All the corrective steps have been initiated and the process of recovering the money from 19 banks where it was transferred to, is on, it said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X