യുഎസില്‍ 80 ലക്ഷം തൊഴിലവസരം;ഒബാമ
വാഷിംഗ്ടണ്‍: അമേരിയ്ക്കയില്‍ 80 ലക്ഷം പുതിയ തൊഴിലവസരങ്ങളെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ. പുതിയ സാമ്പത്തിക നയങ്ങളുടെ ഭാഗമായാണ് ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കപ്പെട്ടതെന്നും ഒബാമ.
ഉത്പ്പാദന മേഖല, വാഹന വ്യവസായം എന്നിവയിലാണ് ഏറ്റവും അധികം തൊഴിലവസരങ്ങള്‍ ഉള്ളത്. തകര്‍ന്ന സാന്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിയ്ക്കാനും പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കാനും സാമ്പത്തിക നയങ്ങളിസൂടെ സാധിച്ചെന്നും ഒബാമ പറഞ്ഞു.

ഉത്പ്പാദന മേഖലയില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടാകുമെന്നും ഒബാമ. ഈ വര്‍ഷം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തൊഴിലവസരങ്ങളും വളര്‍ച്ചയും സംഭവിയ്ക്കുമെങ്കിലും ഇത് വളരെ പെട്ടന്നുണ്ടാതുന്നതല്ലെന്നും ഒബാമ.
സാമ്പത്തിക അസ്ഥിരതയും തൊഴിലില്ലായ്മയും രൂക്ഷമായിരുന്ന അമേരിയ്ക്കയില്‍ ഒബാമയുടെ പ്രസ്താവന പ്രതീക്ഷ നല്‍കുന്നു. വാഹന വാണിജ്യത്തില്‍ അമേരിയ്ക്ക കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications