സ്മാർട് ഫോൺ വിപണിയിൽ താരമാകാൻ ഒപ്പോ എഫ് 9 പ്രോ; സെൽഫി പ്രേമികളുടെ മനം കവരും...അതിവേഗ ചാർജ്ജിംഗും
ഇത് സ്മാർട്ട്ഫോണുകളുടെ കാലമാണ്. ലോകം ഒരു വിരൽ തുമ്പിലേക്ക് മാറിയിരിക്കുന്നു. പുത്തൻ കണ്ടുപിടുത്തങ്ങൾ സ്മാർട്ട് ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. വേഗവും, ഭംഗിയും, ഫീച്ചറുകളുമൊക്കെ മികച്ചതാക്കാൻ എല്ലാ സ്മാർട്ട് ഫോൺ നിർമാതാക്കളും മത്സരിക്കുന്നു.
ഫീച്ചറുകൾ എത്ര അതിശയിപ്പിക്കുന്നതായാലും ഒരു പരിധിയിൽക്കൂടുതൽ ചാർജ് നിൽക്കില്ലെന്നതാണ് മിക്ക സ്മാർട്ട് ഫോണുകളുടെയും പ്രശ്നം. നൂറു ശതമാനം ചാർജിലെത്താൻ ഏറെ നേരം കാത്തിരിക്കണം. ഇക്കാലത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ഈ കാത്തിരിപ്പ്. സെൽഫി പ്രേമികളുടെ മനം കവരുന്നതോടൊപ്പം വിഒസിസി ഫ്ലാഷ് ഫ്ലാഷ് ചാർജ്ജിംഗുമായാണ് ഒപ്പോയുടെ എഫ് 9പ്രോ വിപണിയിലെത്തിയിരിക്കുന്നത്.

അതിശയിപ്പിക്കുന്ന ഫീച്ചറുകളാണ് ഒപ്പോ എഫ് 9 പ്രോയ്ക്കുള്ളത്. ഒപ്പോയുടെ സ്വന്തം വിഒസിസി ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ബാറ്ററിയേക്കാളും നാലു മടങ്ങ് വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും. വെറും അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ രണ്ട് മണിക്കൂർ സംസാരിക്കാനാകും എന്നതാണ് പ്രത്യേകത. അതിവേഗ ചാർജ്ജിംഗ് കാരണം ബാറ്ററിക്ക് കേട് സംഭവിക്കാതിരിക്കാൻ 5 ലെയ്ർ പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്.

3500 എംഎഎച്ചാണ് ബാറ്ററി. 19.5:9 അനുപാതത്തിലുള്ള സ്ക്രീനാണ് ഫോണിലുള്ളത്. എഡ്ജ് ടു എഡ്ജ് വാട്ടർ ഡ്രോപ്പ് ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. 3 നിറങ്ങളിലാണ് ഒപ്പോ എഫ് 9 പ്രോ ലഭ്യമായിട്ടുള്ളത്. പർപ്പിൾ, സൺറൈസ് റെഡ്, ട്വലൈറ്റ് ബ്ലൂ എന്നിങ്ങനെ. ബോഡി- സ്ക്രീൻ അനുപാതം 90.8 ആണ്. കൈപ്പിടിയിൽ ഒതുങ്ങുന്ന ആകർഷകമായ ഡിസൈൻ എല്ലാവരെയും ആകർഷിക്കും.

2340 x 1080 പിക്സൽ റെസലൂഷനാണ് ഡിസ്പ്ലേയ്ക്കുള്ളത്. ആൻഡ്രോയിഡ് 8.1 ഉപയോഗിച്ച് സൃഷ്ടിച്ച കളർ ഒഎസ് 5.2 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. 6 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമാണുള്ളത്. ഫ്ലിപ്പ് കാർട്ടിലും ഒപ്പോ സ്റ്റോറുകളിലും ഓഗസ്റ്റ് 31ഒാടെ ഫോൺ എത്തും. വിപണി കീഴടിക്കിയ ഒപ്പോയുടെ മുൻ സ്മാർട്ട്ഫോണുകളെപ്പോലെത്തന്നെയാകും ഒപ്പോ എഫ് 9 പ്രോയും
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications