കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാർട് ഫോൺ വിപണിയിൽ താരമാകാൻ ഒപ്പോ എഫ് 9 പ്രോ; സെൽഫി പ്രേമികളുടെ മനം കവരും...അതിവേഗ ചാർജ്ജിംഗും

  • By Desk
Google Oneindia Malayalam News

ഇത് സ്മാർട്ട്ഫോണുകളുടെ കാലമാണ്. ലോകം ഒരു വിരൽ തുമ്പിലേക്ക് മാറിയിരിക്കുന്നു. പുത്തൻ കണ്ടുപിടുത്തങ്ങൾ സ്മാർട്ട് ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. വേഗവും, ഭംഗിയും, ഫീച്ചറുകളുമൊക്കെ മികച്ചതാക്കാൻ എല്ലാ സ്മാർട്ട് ഫോൺ നിർമാതാക്കളും മത്സരിക്കുന്നു.

ഫീച്ചറുകൾ എത്ര അതിശയിപ്പിക്കുന്നതായാലും ഒരു പരിധിയിൽക്കൂടുതൽ ചാർജ് നിൽക്കില്ലെന്നതാണ് മിക്ക സ്മാർട്ട് ഫോണുകളുടെയും പ്രശ്നം. നൂറു ശതമാനം ചാർജിലെത്താൻ ഏറെ നേരം കാത്തിരിക്കണം. ഇക്കാലത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ഈ കാത്തിരിപ്പ്. സെൽഫി പ്രേമികളുടെ മനം കവരുന്നതോടൊപ്പം വിഒസിസി ഫ്ലാഷ് ഫ്ലാഷ് ചാർജ്ജിംഗുമായാണ് ഒപ്പോയുടെ എഫ് 9പ്രോ വിപണിയിലെത്തിയിരിക്കുന്നത്.

oppo

അതിശയിപ്പിക്കുന്ന ഫീച്ചറുകളാണ് ഒപ്പോ എഫ് 9 പ്രോയ്ക്കുള്ളത്. ഒപ്പോയുടെ സ്വന്തം വിഒസിസി ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ബാറ്ററിയേക്കാളും നാലു മടങ്ങ് വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും. വെറും അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ രണ്ട് മണിക്കൂർ സംസാരിക്കാനാകും എന്നതാണ് പ്രത്യേകത. അതിവേഗ ചാർജ്ജിംഗ് കാരണം ബാറ്ററിക്ക് കേട് സംഭവിക്കാതിരിക്കാൻ 5 ലെയ്ർ പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്.

oppo

3500 എംഎഎച്ചാണ് ബാറ്ററി. 19.5:9 അനുപാതത്തിലുള്ള സ്ക്രീനാണ് ഫോണിലുള്ളത്. എഡ്ജ് ടു എഡ്ജ് വാട്ടർ ഡ്രോപ്പ് ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. 3 നിറങ്ങളിലാണ് ഒപ്പോ എഫ് 9 പ്രോ ലഭ്യമായിട്ടുള്ളത്. പർപ്പിൾ, സൺറൈസ് റെഡ്, ട്വലൈറ്റ് ബ്ലൂ എന്നിങ്ങനെ. ബോഡി- സ്ക്രീൻ അനുപാതം 90.8 ആണ്. കൈപ്പിടിയിൽ ഒതുങ്ങുന്ന ആകർഷകമായ ഡിസൈൻ എല്ലാവരെയും ആകർഷിക്കും.

oppo

2340 x 1080 പിക്സൽ റെസലൂഷനാണ് ഡിസ്പ്ലേയ്ക്കുള്ളത്. ആൻഡ്രോയിഡ് 8.1 ഉപയോഗിച്ച് സൃഷ്ടിച്ച കളർ ഒഎസ് 5.2 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. 6 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമാണുള്ളത്. ഫ്ലിപ്പ് കാർട്ടിലും ഒപ്പോ സ്റ്റോറുകളിലും ഓഗസ്റ്റ് 31ഒാടെ ഫോൺ എത്തും. വിപണി കീഴടിക്കിയ ഒപ്പോയുടെ മുൻ സ്മാർ‌ട്ട്ഫോണുകളെപ്പോലെത്തന്നെയാകും ഒപ്പോ എഫ് 9 പ്രോയും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X