നികുതി ഇളവ് പിന്‍വലിച്ചു, കന്പനികള്‍ കാര്‍ വില കൂട്ടി
ദില്ലി: പുതുവര്‍ഷത്തില്‍ പുതുതായി കാര്‍ വാങ്ങാമെന്ന് ആഗ്രഹിച്ചവര്‍ക്ക് തിരിച്ചടി. രാജ്യത്തെ കാര്‍ വിലയില്‍ വര്‍ധനവ്. വാഹന നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ എക്‌സൈസ് നികുതി ഇളവ് ഡിസംബര്‍ 31 ഓടെ പിന്‍വലിച്ചു. ഇതിനെത്തുടര്‍ന്നാണ് കാര്‍ കമ്പനികള്‍ വില വര്‍ധിപ്പിച്ച് തുടങ്ങിയത്.
ഹ്യൂണ്ടായ്, ജനറല്‍ മോട്ടോര്‍സ്, ടൊയോട്ട കിര്‍ലോസ്‌കര്‍, ഹോണ്ട കാര്‍, ടാറ്റ മോട്ടോര്‍സ് എന്നിവ ഇതുിനോടകം തന്നെ വില വര്‍ധിപ്പിച്ചു. 15,000 രൂപ മുതല്‍ 1.3 ലക്ഷം രൂപവരെയാണ് വര്‍ധിച്ചത്. റോഡ് ടാക്‌സും, വാറ്റും ഉള്‍പ്പടെുമ്പോള്‍ വില ഇനിയും ഉയരും.

ഹോണ്ട 60,000 രൂപയാണ് വര്‍ധിപ്പിച്ചത്. മാരുതിയും വിലവര്‍ധിപ്പിച്ചിട്ടുണ്ട്. മാരുതി സുസുക്കി നാല് ശതമാനത്തോളമാണ് വില ഉയര്‍ത്തുന്നത്. ജനറല്‍ മോട്ടോര്‍സ് 61,000 രൂപ വരെ ഉയര്‍ത്തും. ജനറല്‍ മോട്ടോര്‍സ് ഇന്ത്യയില്‍ നിര്‍മ്മിയ്ക്കുന്ന ഷെവര്‍ലെ കാറുകള്‍ക്ക് 15,000 രൂപ മുതലാണ് കൂട്ടുക. സ്പാര്‍ക്കിന്റെ അടിസ്ഥാന മോഡലിന് 15,739 രൂപ കൂടുമ്പോള്‍, ബീറ്റിന്റെ അടിസ്ഥാന മോഡലിന് 15,739 രൂപ അധികം കൊടുത്തണം.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, നിസാന്‍ എന്നീ കമ്പനികളും ഈ ആഴ്ച തന്നെ വില വര്‍ധിപ്പിച്ചേക്കും. എക്‌സൈസ് നികുതി ഇളവ് പിന്‍വലിച്ചതും നിര്‍മ്മാണ് ഘടകങ്ങളുടെ വില വര്‍ധിച്ചതുമാണ് വാഹന നിര്‍മ്മാതാക്കളെ വില വര്‍ധിപ്പിയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയത്.












Click it and Unblock the Notifications