കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പിടി വീണു, ഏപ്രില്‍ ഒന്നുമുതല്‍ സമ്പൂര്‍ണ്ണ വിലക്ക്!!!

ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്

Google Oneindia Malayalam News

ദില്ലി: മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ക്കുള്ള വിലക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍. കള്ളപ്പണം തടയുന്നതിന് വേണ്ടി സുപ്രീം കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നയം പ്രാബല്യത്തില്‍ വരുന്നത്. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നോട്ട് നിരോധനത്തോടെ രാജ്യത്ത് കള്ളപ്പണം തടയുന്നതിനും കള്ളപ്പണം പിടിച്ചെടുക്കുന്നതിനായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരും കര്‍ശനമായ ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. നോട്ടു നിരോധനത്തെ തുടര്‍ന്ന് പണമിടപാടുകള്‍ക്കുള്ള ഭാഗിക നിയന്ത്രണം നിലനില്‍ക്കെയാണ് പണമിടപാടുകള്‍ സംബന്ധിച്ച് ബജറ്റിലുള്ള പ്രഖ്യാപനങ്ങള്‍.

 സര്‍ക്കാര്‍ സ്വീകരിച്ചു

സര്‍ക്കാര്‍ സ്വീകരിച്ചു

കള്ളപ്പണം തടയുന്നതിന് വേണ്ടി മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ ഇല്ലാതാക്കണമെന്നും ചെക്കോ ഡ്രാഫ്‌റ്റോ വഴി നല്‍കണമെന്നുമുള്ള പ്രത്യേക അന്വേഷണ ഏജന്‍സിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘം

പ്രത്യേക അന്വേഷണ സംഘം

ജസ്റ്റിസ് എം ബി ഷാ തലവനായ ബെഞ്ച് സുപ്രീം കോടതിയ്ക്ക് സമര്‍പ്പിച്ച അഞ്ചാമത്തെ റിപ്പോര്‍ട്ടിലാണ് കണക്കില്‍ കവിഞ്ഞ പണം സൂക്ഷിക്കുന്നത് തടയുന്നതിനായി ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുള്ളത്.

ശിക്ഷാര്‍ഹം

ശിക്ഷാര്‍ഹം

മൂന്ന് ലക്ഷത്തിന് മുകളില്‍ പണമിടപാട് നടത്തുന്നത് അനധികൃതമാണെന്നും നിയമത്തിന് കീഴില്‍ ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.

പരിധി ഉയര്‍ത്തേണ്ടതില്ല

പരിധി ഉയര്‍ത്തേണ്ടതില്ല

പണമായി നടത്താവുന്ന സാമ്പത്തിക ഇടപാടുകളുടെ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് ഉയര്‍ത്തേണ്ടതില്ലെന്നും ഇന്ത്യയ്ക്ക് പുറമേ മറ്റ് രാഷ്ട്രങ്ങള്‍ ഈ നയം അവലംബിച്ചുവരുന്നതായും സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു.

English summary
In a bid to clamp down on black money, Finance Minister Arun Jaitley on Wednesday proposed to ban all cash transactions above Rs 3 lakh effective April 1, 2017. The decision taken is based on the recommendation of the Special Investigation Team (SIT) on black money that was set up by the Supreme Court, Jaitley said while presenting Union Budget 2017-18 in the Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X