കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടിന് പിടി വീണു!! പിഴ ഈടാക്കുമെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കറന്‍സി ഇടപാടുകള്‍ രണ്ട് ലക്ഷമാക്കി കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. രണ്ട് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമാക്കണമെന്നും നിര്‍ദ്ദേശത്തില്‍ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനും വേണ്ടിയാണ് ഈ നീക്കം. രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് അതേ തുകയായിരിക്കും പലിശ ഈടാക്കുക. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ തുക കറന്‍സിയായി സ്വീകരിക്കുന്നവരില്‍ നിന്നാണ് തുകയുടെ 100 ശതമാനം പിഴയായി ഈടാക്കുക.

രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനായി സുപ്രീം കോടതിയുടെ പ്രത്യേകാന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് മൂന്ന് ലക്ഷം വരെയുള്ള പണമിടപാടുകള്‍ പണമായും അതിന് ശേഷമുള്ളത് ചെക്ക്, ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചോ നടത്തണമെന്ന് നിര്‍ദേശം കേന്ദ്രബജറ്റില്‍ മുന്നോട്ടുവച്ചത്. ബജറ്റില്‍ മുന്നോട്ടുവച്ചിരുന്നത് മൂന്ന് ലക്ഷമായിരുന്നു ബജറ്റില്‍ നിശ്ചയിച്ചിരുന്ന പരിധി. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ജസ്റ്റിസ് എംബി ഷാ ജൂലൈയിലാണ് കള്ളപ്പണത്തിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അഞ്ചാമത്തെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

cash-21

കറന്‍സി ഇടപാടുകള്‍ മൂന്ന് ലക്ഷമാക്കി പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശിച്ച പ്രത്യേക അന്വേഷണ സംഘം ചട്ടം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും ആവശ്യപ്പെടുന്നു. കേന്ദ്ര ബജറ്റിന് ശേഷം രാജ്യത്തെ പണത്തിന്റെ ഒഴുക്ക് വിലയിരുത്തിയ റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പണമായാണ് അനധികൃത ഇടപാടുകള്‍ നടക്കുന്നതെന്ന് കണ്ടെത്തിയിരുന്നതായും ഇതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ കേന്ദ്രനിര്‍ദേശം പുറത്തുവന്നതെന്നും സൂചനയുണ്ട്. നേരത്തെ രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രം ഉത്തവിറക്കിയിരുന്നു.

English summary
The government on Tuesday proposed a cap of Rs 2 lakh on cash transactions, down from Rs 3 lakh as proposed in the Budget.Continuing with government steps to clamp down on black money, Finance Minister Arun Jaitley had proposed in his budget speech to ban all cash transactions above Rs 3 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X