കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവിങ്സ് അക്കൌണ്ടിൽ നിന്ന് 50,000 രൂപ വരെ പിൻവലിക്കാം !! മാർച്ചിൽ എല്ലാ നിയന്ത്രണങ്ങളും തീരും !!!

ഫെബ്രുവരി 20 മുതലാണ് പുതിയ പരിധി നിലവിൽ വരുക. മാർച്ച് 13 മുതൽ എല്ലാ നിയന്ത്രണങ്ങളും എടുത്ത് മാറ്റും

  • By Deepa
Google Oneindia Malayalam News

മുംബൈ: ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്ത്. ഫെബ്രുവരി 20 മുതല്‍ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ പിന്‍വലിക്കാം. നിലവിൽ 24,000 രൂപയാണ് സേവിങ്സ് അക്കൌണ്ടിൽ നിന്ന് പിൻവലിക്കാവുന്ന തുക. മാർച്ച് 13 മുതൽ നിയന്ത്രണം പൂർണമായും എടുത്ത് മാറ്റാനാണ് ആർബിഐ ഉദ്ദേശിക്കുന്നത്.

നവംബര്‍ എട്ടിന് നോട്ട് നിരോധനം നിലവിൽ വന്നത് മുതൽ ഇത്രയും വലിയ തുക പിന്‍വലിക്കാനുള്ള അനുമതി നല്‍കുന്നത് ആദ്യമായാണ്. നേരത്തെ കറന്റ് അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള പരിധി ഉയർത്തിയിരുന്നു.

മാർച്ചോടെ നോട്ട് നിരോധനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. നിലവിലെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് മുംബൈയിൽ ചേർന്ന ആർബിഐ ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.

ഓണ്‍ലൈന്‍ പണതട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണം വിഭാഗത്തെ നിയമിക്കാനും തീരുമാനം ആയി. ഓണ്‍ലൈന്‍ പണം തട്ടിപ്പിന് കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്നാണ് ഇത്. അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ അറിയിച്ചു.

English summary
cash-withdrawal-limit-of-savings-account-raised-to-50000. All limits will remove by March 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X