സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന പരിധി ഉയര്‍ത്തി; ആഴ്ചയില്‍ 50,000 വരെ!!!
ദില്ലി: സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിയ്ക്കാവുന്ന തുകയ്ക്കുള്ളയുടെ പരിധി ഉയര്‍ത്തി. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയാണ് 24,000 രൂപയില്‍ നിന്ന് 50000 രൂപയാക്കി ഉയര്‍ത്തിയത്. നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഭാഗികമായി നീക്കിവരുന്നത്.
ഫെബ്രുവരി എട്ടിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സേവിംഗ് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയെന്നും ഫെബ്രുവരി 20 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചത്. ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ക്കും ഇത് ബാധകമായിരിക്കും.

സേവിംഗ്സ് അക്കൗണ്ടിന് ആശ്വാസം
സേവിംഗ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം 24,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള വിജ്ഞാപനം റിസര്‍വ് ബാങ്ക് ഈ മാസം എട്ടിനാണ് പുറത്തിറക്കിയത്. ഇത് പ്രകാരം ഫെബ്രുവരി 20 മുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വരികയും ചെയ്തു.

മാര്‍ച്ചിന് ശേഷം നിയന്ത്രണമില്ല
2017 മാര്‍ച്ച് 31 മുതല്‍ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിയ്ക്കുന്ന പണത്തിന് യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കില്ലെന്നും റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

റിസര്‍വ് ബാങ്ക് വിജ്ഞാപനം ആശ്വാസകരം
നോട്ട് നിരോധനത്തിന് ശേഷം നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്ന തുക 2000 രൂപയായും പിന്നീട് അത് 4,500 രൂപയാക്കിയും ഉയര്‍ത്തിയിരുന്നു. 4,500 രൂപയില്‍ നിന്ന് 10,000 രൂപയാക്കി ഉയര്‍ത്തിയെങ്കിലും ഒരാഴ്ചയില്‍ ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 24,000 രൂപയാക്കി റിസര്‍വ് ബാങ്ക് പരിമിതപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണമാണ് പുതിയ വിജ്ഞാപനത്തിലൂടെ ഉയര്‍ത്തിയിട്ടുള്ളത്.

വിവാഹത്തിനുള്ള പണം
കറന്റ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കിലും വിവാഹ ആവശ്യത്തിന് വേണ്ടി പിന്‍വലിക്കുന്ന പണം 2.5 ലക്ഷമാക്കി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് 50000 രൂപ വരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications