കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍: സമയം നീട്ടി സിബിഡിടി, അവസാന തിയ്യതി ജൂണ്‍ 30!

Google Oneindia Malayalam News

Recommended Video

cmsvideo
Have You Linked Your Aadhar Card With Pan Card | 31st March | One Minute Video | Oneindia Malayalam

ദില്ലി: ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടി നല്‍കി. 2018 ജൂണ്‍ 30 വരെയാണ് സമയം അനുവദിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസാണ് വ്യക്തമാക്കിയത്. നേരത്തെ സിബിഡിടി ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചത്.

<strong>പികെ കൃഷ്ണദാസിനെതിരെ ആഞ്ഞടിച്ച് പി ജയരാജൻ; പൊളിച്ചടുക്കിയത് ബിജെപിയുടെ ഇരട്ടമുഖം, കീഴാറ്റൂരിൽ ബൈപ്പാസ് വേണ്ടെന്ന് പറയുമ്പോൾ ഇതുകൂടി ഓർക്കണം....</strong>പികെ കൃഷ്ണദാസിനെതിരെ ആഞ്ഞടിച്ച് പി ജയരാജൻ; പൊളിച്ചടുക്കിയത് ബിജെപിയുടെ ഇരട്ടമുഖം, കീഴാറ്റൂരിൽ ബൈപ്പാസ് വേണ്ടെന്ന് പറയുമ്പോൾ ഇതുകൂടി ഓർക്കണം....

നാലാം തവണയാണ് ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയം സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ 33 കോടി പാന്‍കാര്‍‍ഡ് ഉടമകളില്‍ 16.65 കോടി വ്യക്തികള്‍ ഇതിനകം തന്നെ ആധാറും പാന്‍കാര്‍‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ച് വരെയുള്ള കണക്കുകളാണിത്.

<strong>ആ രക്തത്തില്‍ പങ്കില്ല: വിശദീകരണവുമായി ക്ലെവര്‍ടാപ്പ്, ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ പ്രതിസ്ഥാനത്ത് മോദി ആപ്പ് മാത്രം!!</strong>ആ രക്തത്തില്‍ പങ്കില്ല: വിശദീകരണവുമായി ക്ലെവര്‍ടാപ്പ്, ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ പ്രതിസ്ഥാനത്ത് മോദി ആപ്പ് മാത്രം!!

copy-1

അതേസമയം ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള അവസാന തിയ്യതി 2018 മാര്‍ച്ച് 31ല്‍ നീട്ടാന്‍ സുപ്രീം കോടതി തയ്യാറായില്ല. നേരത്തെ ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്ന വിഷയത്തിലും സുപ്രീം കോടതി ആശ്വാസ വിധി പുറപ്പെടുവിച്ചിരുന്നു. ആധാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി വരുന്നതുവരെയാണ് ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയം അനുവദിച്ചിരുന്നത്. ആധാര്‍ വിഷയത്തില്‍ അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് വിധി പറയുന്നതുവരെയാണ് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സമയം ലഭിക്കുക. ആധാര്‍ പാന്‍കാര്‍ ബന്ധിപ്പിക്കുന്നതിന് പുറമേ പുതിയ പാന്‍കാര്‍ഡ് എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്.

English summary
The Central Board of Direct Taxes (CBDT) on Tuesday extended the deadline of PAN linking with Aadhaar till June 30, 2018. Earlier, the CBDT had fixed March 31 as the deadline to link the documents while filing the Income Tax Returns.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X