കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൌൺ: ഇ- കൊമേഴ്സ് കമ്പനികൾക്കുള്ള ഇളവ് പിൻവലിച്ചു, ഇളവ് അവശ്യ വസ്തുുക്കൾക്ക് മാത്രം!!

Google Oneindia Malayalam News

ദില്ലി: ഇ- കൊമേഴ്സ് രംഗത്ത് രണ്ടാംഘട്ട ലോക്ക് ഡൌണിന്റെ ഇളവുകൾ പ്രാബല്യത്തിൽ വരാനിരിക്കെ ചുവടുമാറ്റി സർക്കാർ. അവശ്യ വസ്തുുക്കൾ അല്ലാത്തവയും ഏപ്രിൽ 20 മുതൽ വിതരണം ചെയ്യാമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സർക്കാർ നിലപാട് പരിഷ്കരിച്ചത്. സാധുവായ പാസുള്ള ഇ- കൊമേഴ്സ് കമ്പനികളുടെ ഡെലിവറി വാഹനങ്ങൾക്ക് ഏപ്രിൽ 20 മുതൽ നിരത്തിലിറങ്ങാമെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവശ്യ വസ്തുക്കളല്ലാത്തവയും ഡെലിവറി നടത്താമെന്ന് അറിയിച്ചിരുന്നു. ഏപ്രിൽ 15നാണ് കേന്ദ്രം ഇത് സംബന്ധിച്ച വിശദമായ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയത്.

'കൊവിഡിനെ കീഴ്പ്പെടുത്താൻ കേരളത്തെ 'സഹായിച്ച' രാജീവ് ഗാന്ധിയുടെ ആശയം, 33 വർഷങ്ങൾക്ക് മുൻപ് ''കൊവിഡിനെ കീഴ്പ്പെടുത്താൻ കേരളത്തെ 'സഹായിച്ച' രാജീവ് ഗാന്ധിയുടെ ആശയം, 33 വർഷങ്ങൾക്ക് മുൻപ് '

മൊബൽ ഫോൺ, ഫ്രിഡ്ജ്, വസ്ത്രങ്ങൾ, ടിവി, ലാപ്ടോപ്പ് എന്നിവ വിൽപ്പന നടത്താമെന്നാണ് കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറഞ്ഞിരുന്നത്. കൊറോണ വൈറസ് കേസുകൾ അധികം റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത പ്രദേശങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യാനാണ് അനുമതിയുണ്ടായിരുന്നത്. ഏപ്രിൽ 20 മുതൽ ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ആഭ്യന്ത്ര മന്ത്രാലയം ഉത്തരവ് തിരുത്തിയിട്ടുള്ളത്.

ecommerce-111

ലോക്ക്ഡൌൺ പ്രാബല്യത്തിൽ വന്നതോടെ 40 ലക്ഷം വ്യാപാരികളാണ് നിലവിൽ അവശ്യ വസ്തുക്കൾ വിതരണം ചെയ്തത്. ഇവരെ തഴഞ്ഞാണ് ഇ- കൊമേഴ്സ് വെബ്സൈറ്റുകളെ പരിഗണിക്കുന്നതെന്നാണ് വ്യാപാരികൾ ഉന്നയിക്കുന്നത്. എന്നാൽ ലോക്ക്ഡൌൺ പ്രാബല്യത്തിൽ വന്നതോടെ ഇ - കൊമേഴ്സ് വെബ്സൈറ്റുകൾ പൂർണമായി സർവീസ് നിർത്തിവെച്ചിരുന്നു. ആദ്യഘട്ടത്തിൽ ഓൺലൈൻ റീട്ടെയിലർമാർക്ക് ഭക്ഷണം, മരുന്ന് വിതരണം, മെഡിക്കൽ ഉപകരണം, അവശ്യ വസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്നതിന് നേരത്തെ തന്നെ സർക്കാർ അനുമതി നൽകിയിരുന്നു.

English summary
Centre cancells relaxations to E- commerce companies during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X