കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക വരുമാനത്തിന് നികുതി; സത്യാവസ്ഥ വെളിപ്പെടുത്തി അരുണ്‍ ജെയ്റ്റ്‌ലി

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക വരുമാനത്തിന് നികുതി ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കാര്‍ഷിക വരുമാനത്തിന് നികുതി ഈടാക്കണമെന്ന നീതി ആയോഗിന്റെ ശുപാര്‍ശ തള്ളിക്കൊണ്ടായിരുന്നു ജയ്റ്റ്‌ലിയുടെ പ്രതികരണം. കാര്‍ഷിക വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്നും, ഇത് നടപ്പിലാക്കാന്‍ കേന്ദ്രത്തിന് നിയമതടങ്ങളുണ്ടെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

ഭരണഘടന പ്രകാരം കാര്‍ഷിക നികുതി ഏര്‍പ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധയില്‍ വരില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. കാര്‍ഷിക വരുമാനം കര്‍ഷകരെ സംരക്ഷിക്കാനുള്ളതാണ് എന്നാല്‍ കര്‍ഷകരല്ലാത്തവര്‍ നികുതി വെട്ടിപ്പ് നടത്തുന്നതിനായി വരുമാനത്തിന്റെ ഉറവിടം കാര്‍ഷി വരുമാനമാക്കി ഇത് ദുരുപയോഗം ചെയ്യുകയാണെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

arun-jaitley

രാജ്യത്തെ ഗ്രാമീണ മേഖലയെ നികുതി ശൃംഖലയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗാരിയ, നീതി ആയോഗ് അംഗങ്ങളായ ബിബേക് ദെബ്‌റോയ്, രമേഷ് നന്ദ എന്നിവര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. നീതി ആയോഗിന്റെ ത്രിവര്‍ഷ കര്‍മപരിപാടി വിശദീകരിക്കുമ്പോഴായിരുന്നു ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചത്.

രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും നികുതി സമ്പ്രദായത്തിന് പുറത്താണെന്നും സര്‍ക്കാരിന്റെ ക്രിയാത്മക പരിപാടികള്‍ വഴി വരുമാനം ഇരട്ടിയാക്കുമ്പോള്‍ കാര്‍ഷിക മേഖല നികുതി ശൃഖലയുടെ ഭാഗമാവേണ്ട് അനിവാര്യമാണെന്നാണ് നീതി ആയോഗിന്റെ കാഴ്ചപ്പാട്. ഇത് വികസനപദ്ധതികളെ സഹായിക്കുമെന്നും നീതി ആയോഗ് വിലയിരുത്തുന്നു.

English summary
The Centre has no plans to impose any tax on agriculture income, finance minister Arun Jaitley said on Wednesday. "As per the Constitutional Allocation of Powers, the Central Government has no jurisdiction to impose tax on agricultural income," the FM said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X