കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലക്ട്രോണിക് നിര്‍മാണ രംഗത്തിന് 45,000 കോടി: കേന്ദ്രനീക്കം സ്മാര്‍ട്ട് ഫോണ്‍ വിപണി ലക്ഷ്യമിട്ട്!

Google Oneindia Malayalam News

ദില്ലി: ഇലക്ട്രോണിക് നിര്‍മാണത്തിന് കരുത്തുപകരാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 45,000 കോടിയുടെ ഫണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ആപ്പിള്‍, സാംസംഗ്, ഹൂവായ്, ഒപ്പോ, വിവോ എന്നിവക്ക് പുറമേ കരാര്‍ നിര്‍മാതാക്കളായ ഫോക്സ് കോം, വിസ്ട്രോണ്‍ എന്നിവയുടെ വിപണന ശൃംഖല ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിന് വേണ്ടിയാണിത്. അടുത്ത അ‍ഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയെ ഇലക്ട്രോണിക്സിന്റെ ഉല്‍പ്പാദക കേന്ദ്രമാക്കി മാറ്റുന്നതിന്റെ മുന്നോടിയായാണ് നീക്കം.

ബംഗ്ലാദേശികള്‍ക്ക് മുന്നറിയിപ്പുമായി എംഎന്‍എസ്: ഇന്ത്യയില്‍ നിന്ന് അടിച്ചോടിക്കുമെന്ന് ഭീഷണിബംഗ്ലാദേശികള്‍ക്ക് മുന്നറിയിപ്പുമായി എംഎന്‍എസ്: ഇന്ത്യയില്‍ നിന്ന് അടിച്ചോടിക്കുമെന്ന് ഭീഷണി

 കമ്പനികള്‍ക്ക് ഇന്‍സെന്റീവ്

കമ്പനികള്‍ക്ക് ഇന്‍സെന്റീവ്

45,000 കോടിയില്‍ 41,000 കോടി രൂപ കമ്പനികള്‍ക്ക് പ്രൊഡക്ഷന്‍ ലിങ്ക്ഡ‍് ഇന്‍സെന്റീവ് ഇനത്തില്‍ നല്‍കും. അവശേഷിക്കുന്ന 4000 കോടി മൂലധന സബ്സിഡിയായോ റീ ഇമ്പേഴ്സ്മെന്റ് സ്കീമായോ നല്‍കും. മോഡിഫൈഡ് സ്പെഷ്യല്‍ ഇന്‍സെന്റീവ് പാക്കേജ് സ്കീമിന് പകരമായാണ് ഈ പദ്ധതി പ്രാബല്യത്തില്‍ വരുത്തുക. പിഎല്‍ഐ സ്കീം വഴി 200,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അ‍ഞ്ച് ലക്ഷം കോടിയുടെ കയറ്റുമതിയും അഞ്ച് വര്‍ഷം കൊണ്ട് നികുതിയില്‍ നിന്ന് 5000 കോടിയും നേടാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നതായി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

വന്‍കിട കമ്പനികളുമായി കരാര്‍?

വന്‍കിട കമ്പനികളുമായി കരാര്‍?

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം ലോക വ്യാപാര സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഒത്തുപോകുന്നതാണെന്ന് ഉറപ്പുവരുത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. പ്രാദേശിക വിപണിയ്ക്ക് മാത്രമുള്ള ഉപകരണങ്ങളല്ല നിര്‍മിക്കുന്നതെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് യോഗ്യതാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരുന്നത്. 500 ബില്യണ്‍ ഡോളര്‍ ആഗോള മൊബൈല്‍ വിപണിയുടെ 80 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ലോകത്തിലെ ഏറ്റവും വലിയ കരാര്‍ നിര്‍മാതാക്കളായ ഫോക്സ്കോം, സാംസംഗ്, ഹുവായ്, വിവോ, ഒപ്പോ എന്നീ കമ്പനികളാണ്.

 പദ്ധതി പ്രഖ്യാപനം ശനിയാഴ്ച

പദ്ധതി പ്രഖ്യാപനം ശനിയാഴ്ച

പ്രാദേശിക തലത്തില്‍ ഇല്ക്ട്രോണിക് ഉല്‍പ്പാദനം ഉയര്‍ത്തുന്നതിനുള്ള പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിച്ച് വരുന്നതായി ശനിയാഴ്ചയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിനുള്ള പ്രമേയങ്ങള്‍ റെവന്യൂ, സാമ്പത്തിക കാര്യ, കൊമേഴ്സ് സെക്രട്ടറിമാര്‍ക്കും നീതി ആയോഗ് സിഇഒ, ‍ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിനും അയച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു.

 ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി

ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, സാംസംഗ്, ലാവ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എങ്ങനെ ഇന്ത്യയെ ഇലക്ട്രോണിക് ഉല്‍പ്പാദന- കയറ്റുമതി കേന്ദ്രമാക്കി മാറ്റാമെന്ന വിഷയത്തില്‍ നിര്‍ദേശങ്ങള്‍ ആരാഞ്ഞുകൊണ്ടായിരുന്നു മോദിയുടെ കൂടിക്കാഴ്ച. ഇതെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വലിയ തോതിലുള്ള നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനായി വന്‍തോതില്‍ ഇന്‍സെന്റീവുകള്‍ ലഭ്യമാക്കണമെന്ന ധാരണയിലെത്തുന്നത്. 2025ഓടെ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി 110 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനൊപ്പം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നടത്തുന്ന രാഷ്ട്രമായി മാറാനുള്ള നീക്കവുമാണ് ഇന്ത്യ നടത്തിവരുന്നത്.

English summary
Centre moves A Rs 45,000 crore fund to push electronics manufacturing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X