ഗേള്‍ഫ്രണ്ടിനെ തല്ലിയ സിഇഒയെ കമ്പനി പുറത്താക്കി

റേഡിയം വണ്‍ എന്ന ഇന്റര്‍നെറ്റ് അഡ്വര്‍ടൈസിങ് കമ്പനിയുടെ സിഇഒ ആയിരുന്നു ഗുര്‍ബക്ഷ്. അമേരിക്കക്കാരിയായ ഗേള്‍ഫ്രണ്ടിനെ ഇദ്ദേഹം മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. ഇതിന്റെ വീഡിയോയും പോലീസ് കൈക്കലാക്കിയിരുന്നു.
എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ ഗുര്‍ബക്ഷിന് ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ പറ്റി. നല്ല നടപ്പിനായിരുന്നു ശിക്ഷ വിധിച്ചത്. ഇതോടെ ഫേസ്ബുക്ക് വഴി തന്റെ സത്യസന്ധത തെളിയിക്കാനുള്ള ശ്രമമായി. എന്തായാലും ഒടുവില്‍ നിവൃത്തികെട്ടപ്പോള്‍ സ്വയം സ്ഥാപിച്ച കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തന്നെ ഗുര്‍ബക്ഷിനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കി.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഗുര്‍ബക്ഷ് ആളൊരു പുലിയാണ്. സ്‌കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കാത്ത ഈ കക്ഷി 25 വയസ്സിനുള്ളിര്‍ രണ്ട് പരസ്യ കമ്പനികളാണ് തുടങ്ങിയത്. ഈ സ്ഥാപനങ്ങള്‍ 3.4 കോടി ഡോളറിനാണ് പിന്നീട് വിറ്റത്.












Click it and Unblock the Notifications