കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗേള്‍ഫ്രണ്ടിനെ തല്ലിയ സിഇഒയെ കമ്പനി പുറത്താക്കി

  • By Soorya Chandran
Google Oneindia Malayalam News

Attack Woman
വാഷിങ്ടണ്‍: ഗേള്‍ഫ്രണ്ടിനെ പരസ്യമായി തല്ലിയ സിഇഒയെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുറത്താക്കി. ഇന്തോ-അമേരിക്കക്കാരനായ ഗുര്‍ബക്ഷ് ചഹല്‍ എന്ന കക്ഷിയാണ് കമ്പനിയിയുടെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്. ഏറ്റവും ദയനീയമായ കാര്യം എന്താണെന്നോ... ഇയാള്‍ ഉണ്ടാക്കിയ കമ്പനിയില്‍ നിന്ന് തന്നെയാണ് ഇയാളെ പുറത്താക്കിയിരിക്കുന്നത്.

റേഡിയം വണ്‍ എന്ന ഇന്റര്‍നെറ്റ് അഡ്വര്‍ടൈസിങ് കമ്പനിയുടെ സിഇഒ ആയിരുന്നു ഗുര്‍ബക്ഷ്. അമേരിക്കക്കാരിയായ ഗേള്‍ഫ്രണ്ടിനെ ഇദ്ദേഹം മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. ഇതിന്റെ വീഡിയോയും പോലീസ് കൈക്കലാക്കിയിരുന്നു.

എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ ഗുര്‍ബക്ഷിന് ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ പറ്റി. നല്ല നടപ്പിനായിരുന്നു ശിക്ഷ വിധിച്ചത്. ഇതോടെ ഫേസ്ബുക്ക് വഴി തന്റെ സത്യസന്ധത തെളിയിക്കാനുള്ള ശ്രമമായി. എന്തായാലും ഒടുവില്‍ നിവൃത്തികെട്ടപ്പോള്‍ സ്വയം സ്ഥാപിച്ച കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തന്നെ ഗുര്‍ബക്ഷിനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കി.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഗുര്‍ബക്ഷ് ആളൊരു പുലിയാണ്. സ്‌കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കാത്ത ഈ കക്ഷി 25 വയസ്സിനുള്ളിര്‍ രണ്ട് പരസ്യ കമ്പനികളാണ് തുടങ്ങിയത്. ഈ സ്ഥാപനങ്ങള്‍ 3.4 കോടി ഡോളറിനാണ് പിന്നീട് വിറ്റത്.

English summary
Indian-American CEO charged with beating girlfriend is fired by company board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X