കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഢംബര കാറുകള്‍ക്കും എസ് യുവിയ്ക്കും 25 ശതമാനം സെസ്: പത്ത് ശതമാനത്തിന്‍റെ വര്‍ധനവ് തിരിച്ചടി!

നാല് മീറ്ററിലധികം നീളമുള്ള എസ് യുവികളുടേയും 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകളുടേയും സെസ് പത്ത് ശതമാനം ഉയര്‍ത്തിയത്

Google Oneindia Malayalam News

ദില്ലി: ആഢംബര കാറുകളുടേയും എസ് യുവികളുടേയും സെസ് 25 ശതമാനമാക്കി ഉയര്‍ത്തി. നേരത്തെ 15 ശതമാനത്തില്‍ നിന്നാണ് 25 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുള്ളത്. നേരത്തെ ജൂലൈയില്‍ പ്രാബല്യത്തില്‍ വന്നതോടെ ​എല്ലാത്തരം കാറുകളുടേയും നികുതി 28 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതിനെല്ലാം പുറമേയാണ് നാല് മീറ്ററിലധികം നീളമുള്ള എസ് യുവികളുടേയും 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകളുടേയും സെസ് പത്ത് ശതമാനം ഉയര്‍ത്തിയത്.

രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ കാര്‍നിര്‍മാതാക്കള്‍ കാറുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയതോടെ കമ്പനികള്‍ ആനുകൂല്യങ്ങളും പിന്‍വലിച്ചിരുന്നു. 2017 ആഗസ്റ്റ് അ‍ഞ്ചിന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്‍റെ 20ാമത് യോഗത്തിലാണ് എസ് യുവികള്‍ക്കും ആഢംബര കാറുകളുടേയും സെസ് 15ല്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

14-toyota-

ആഢംബര കാറുകളുടേയും എസ് യുവികളുടേയും സെസ് 15ല്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തിയതോടെ ജിഎസ്ടിയുടെ പരിധിയ്ക്ക് മുകളില്‍ വരുമെന്നും ഇത് കാറുകളുടെ വില വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും മെഴ്സിഡസ് ബെന്‍സ് ഇന്ത്യ എംഡിയും സിഇഒയുമായ റോളണ്ട് ഫോള്‍ഗര്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
The Cabinet on Wednesday approved raising a levy on luxury cars and sports utility vehicles to 25 per cent from 15 per cent, news agency Reuters quoted a government official with knowledge of the decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X