എണ്ണവില ഇടിഞ്ഞപ്പോള്‍ അംബാനി കൊയ്യുന്നത് കോടികള്‍...
മുംബൈ: അന്താരാഷ്ട്ര എണ്ണ വിപണിയില്‍ എണ്ണവിലകുത്തനെ ഇടിയുമ്പോള്‍ ലോക രാഷ്ട്രങ്ങള്‍ വന്‍ ആശങ്കയിലാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ ആയ മുകേഷ് അംബാനി കോടികള്‍ കൊയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്.
മുകേഷ് അംബാനി ലാഭം കൊയ്യുന്നത് എണ്ണ ശുദ്ധീകരണത്തിലൂടെയാണ്. ശുദ്ധീകരിയ്ക്കുന്ന ഓരോ ബാരല്‍ എണ്ണയില്‍ നിന്നും മുകേഷ് അംബാനിയുടെ കമ്പനിയ്ക്ക് കിട്ടുന്നത് 11.50 ഡോളര്‍ ആണ്. അതായത് 779.12 ഇന്ത്യന്‍ രൂപ.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇവര്‍ക്ക് ലഭിച്ചിരുന്ന തുകയുടെ അറുപത് ശതമാനം അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഈ പണം തന്റെ ലാഭക്കണക്കില്‍ കൂട്ടിയിടാന്‍ മുകേഷ് അംബാനി തയ്യാറല്ലത്രെ.
രാജ്യത്തെ ഏറ്റവും മികച്ച മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുമായി റിലയന്‍സിന്റെ ജിയോ വരാനിരിയ്ക്കുകയാണ്. എണ്ണയില്‍ നിന്ന് ഇപ്പോള്‍ ലഭിയ്ക്കുന്ന അധിക വരുമാനം ജിയോയിലേയ്ക്കാണ് മുകേഷ് അംബാനി ഒഴുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജിയോയ്ക്ക് വേണ്ടി മുകേഷ് അംബാനി അനില്‍ അംബാനിയുടെ ആര്‍കോമുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ജിയോയ്ക്ക് വേണ്ടി ഓഹരി വില്‍പനയിലൂടെ 2.2 ബില്യണ്‍ ഡോളര്‍ ആണത്രെ മുകേഷ് അംബാനി സമാഹരിയ്ക്കാന്‍ പോകുന്നത്.












Click it and Unblock the Notifications