കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 ബാങ്കുകളുടെ ഐഎഫ്എസ്‌സി കോഡും ചെക്ക് ബുക്കും സെപ്റ്റംബര്‍ 30നു ശേഷം അസാധു, ചെയ്യേണ്ടത്...

  • By Anoopa
Google Oneindia Malayalam News

ദില്ലി: തങ്ങളുടെ ആറ് അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകളും ഐഎഫ്എസ്‌സി കോഡും സെംപ്റ്റംബര്‍ 30 നു ശേഷം അസാധുവാകുമെന്ന് എസ്ബിഐ അറിയിച്ചു. പണമിടപാടുകള്‍ നടത്തണമെങ്കില്‍ പുതിയ ചെക്ക് ബുക്കിനും ഐഎഫ്എസ്‌സി കോഡിനും പുതിയതായി അപേക്ഷിക്കണമെന്നും എസ്ബിഐ അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്.

എസ്ബിഐയുടെ അനുബന്ധ ബാങ്കുകളായ ഭാരതീയ മഹിള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദ് എന്നീ ബാങ്കുകള്‍ക്കാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

cheque

അസാധുവായവര്‍ക്ക് മൊബൈല്‍ ബാങ്കിങ്ഹ് വഴിയോ എടിഎം വഴിയോ ഏറ്റവും അടുത്തുള്ള ബാങ്ക് ബ്രാഞ്ച് വഴിയോ പുതിയ ചെക്ക്ബുക്കിനും ഐഎഫ്എസ്‌സി കോഡിനും അപേക്ഷിക്കാം.

എസ്ബിഐ, എസ്ബിറ്റി ലയനത്തെ തുടര്‍ന്നാണ് അനുബന്ധ ബാങ്കുകളുടെ ഐഎഫ്എസ്‌സി കോഡും ചെക്ക് ബുക്കും എസ്ബിഐ അസാധുവാക്കുന്നത്.

English summary
Cheque Books, IFSC Codes Of Six Banks To Be Invalid From September 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X