ഡിസംബർ 31 നു ശേഷം എസ്ബിഐയിൽ ലയിച്ച് ബാങ്കുകളുടെ ചെക്കു ബുക്കുകൾ അസാധുവാക്കും
പ്രധാന നഗരങ്ങളിലെ എസ്ബിഐ ശാഖകളുടെയും പേരും കോഡും മാറിയിട്ടുണ്ട്
ദില്ലി: എസ്ബിഐയിൽ ലയിച്ച് ബാങ്കുകളുടെ ചെക്കു ബുക്കുകൾ ഡിസംബർ 31 അസാധുവാക്കും. പകരം പുതിയ ഐഎഫ്എസ് സി കോഡുകൾ രേഖപ്പെടുത്തിയ ചെക്കു ബുക്കുകളാകും ഇനി മുതൽ ലഭിക്കുക. നേരത്തെ സെപ്റ്റംബർ 30 ന് ചെക്കുബുക്കുൾ നിർത്താലാക്കുമെന്ന് അറിയിച്ചിരുന്നത്. പിന്നീട് കലാവധി നീട്ടുകയായിരുന്നു.

ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ബിക്കാനീർ ആന്റ് ജെയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂർ, ട്രാവൻകൂറ്‍ എന്നീ ബാങ്കുകളുടെ ചെക്ക് ബുക്കുകളായിരിക്കും പുതുവർഷത്തിൽ മാറുന്നത്.. അക്കൗണ്ട ഉടമകൾക്ക് ബാങ്കുകളിൽ നിന്ന് ചെക്കുബുക്കുകൽ അയച്ചിട്ടുണ്ടെങ്കിലും കിട്ടാത്തവർ ബാങ്കുമായി ബന്ധപ്പെടുക.
കൂടാതെ എസ്ബിഐ-എസ്ബിടി ലയനത്തിനു ശേഷം എസ്ബിഐയുടെ ചില ബാങ്കുകളുടെ ശാഖകളുടെ പേരിലും ഐഎഫ്എസ് സി നമ്പറിൽ മാറ്റം വന്നിട്ടുണ്ട്. മുംബൈ, ദില്ലി, ബെംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പട്‌ന, അഹമ്മദാബാദ്, ഭോപ്പാല്‍, അമരാവതി, ചണ്ഡിഗഡ്, ജെയ്പുര്‍, തിരുവനന്തപുരം, ലക്‌നൗ എന്നീ എസ്ബിഐയുടെ ശാഖകൾക്കാണ് മാറ്റം വനനിരിക്കുന്നത്. മേൽ പറഞ്ഞ ശാഖകളിൽ അക്കൗണ്ടു ഉള്ളവർ പുതിയ ചെക്ക്ബുക്ക് വാങ്ങേണ്ടതാണ്.












Click it and Unblock the Notifications