ചൈനീസ് വാഹന വിപണിയില്‍ 18% ന്റെ ഇടിവ്: തിരിച്ചടി നല്‍കിയത് കൊറോണയും!! ഉല്‍പ്പാദനം നിര്‍ത്തി..
ബെയ്ജിംഗ്: ചൈനയിലെ വാഹന വ്യാപാര വിപണി കുത്തനെ ഇടിയുന്നു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്നാണ് നീക്കം. ജനുവരിയില്‍ 18 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് ചൈനയില്‍ നിന്നുള്ള വിവരം. തുടര്‍ച്ചയായ 19ാമത്തെ മാസമാണ് വാഹനവിപണയിലെ ഇടിവ്. ഏറ്റവും ഒടുവില്‍ വിപണിയില്‍ സംഭവിച്ചിട്ടുള്ള വ്യതിചലനങ്ങള്‍ക്ക് പിന്നില്‍ കൊറോണ വൈറസാണെന്നാണ് ചൈനീസ് വ്യവസായ മേഖലയും സാക്ഷ്യപ്പെടുത്തുന്നത്.
പുതിയ വാഹനങ്ങളുടെ വില്‍പ്പനയില്‍ 54.4 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് ചൈന അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ച്വേഴ്സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ ബാധയെത്തുടര്‍ന്ന് ജനുവരി മധ്യത്തോടെ ചൈനയിലെ പ്രാദേശിക സര്‍ക്കാരുകള്‍ സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പൊതു സ്ഥലങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്ക് നിലനിന്നിരുന്നു. ആദ്യ പാദത്തിലെ വ്യാവസായിക ഉല്‍പ്പാദനത്തെ കൊറോണ പ്രതികൂലമായി ബാധിച്ചുവെന്നാണ് ചൈനീസ് വ്യാവസായിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹൂബെയിലാണ് പ്രമുഖ വാഹന നിര്‍മാതാക്കളുടെ കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ചൈനയുടെ ഒമ്പത് ശതമാനത്തോളം വരുന്ന ഉല്‍പ്പന്നങ്ങളുടേയും ഉല്‍പ്പാദന കേന്ദ്രം ഹുബെയാണ്. ഡോങ്ഫെങ്ങ് മോട്ടോര്‍ ഗ്രൂപ്പ് കമ്പനി ലിമിറ്റഡ്, പാര്‍ട്ട്ണര്‍മാരായ ഹോണ്ട മോട്ടോര്‍ കോര്‍പ്പ്, റെനോള്‍ട്ട് എസ്എ പ്യൂഗ്യോട്ട് എസ്എ എന്നിവരുടെ ഉല്‍പ്പാദനത്തിലും കാലതാമസം നേരിട്ടിരുന്നു. നിസാന്‍ മോട്ടോഴ്സ് കമ്പനി ലിമിറ്റഡിനും ഡോങ്ഫെങ്ങില് നിര്‍മാണ പ്ലാന്റുണ്ട്. ജനറല്‍ മോട്ടോഴ്സ് കമ്പനി, സെയ്ക്ക് മോട്ടോര്‍ കോര്‍പ്പ് ലിമിമറ്റ് എന്നീ കമ്പനികളുടെ ഉല്‍പ്പാദനത്തെയും കൊറോണ പ്രതികൂലമായി തന്നെ ബാധിച്ചിട്ടുണ്ട്.
ഹൂബെയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന വോക്സ് വാഗന് എജി, ജനറല്‍ മോട്ടോഴ്സ് എന്നീ കമ്പനികളും ചില ഫാക്ടറികള്‍ കുറച്ച് കാലമായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ടെല്‍സ ഇങ്ക് 2ബില്യണ്‍ ഡോളറിന്റെ പ്ലാന്റില്‍ നിന്ന് വാഹനങ്ങള്‍ വില്ക്കാന് ആരംഭിക്കുന്നത്. എന്നാല്‍ കൊറോണ വ്യാപനത്തോടെ ഒന്നരമാസത്തെ ഇടവേളയാണ് കമ്പനി ഇത് പുനഃസ്ഥാപിക്കുന്നതിനായി പ്രതീക്ഷിക്കുന്ന സമയം. എന്നാല്‍ തിങ്കളാഴ്ച മുതല്‍ തദ്ദേശ സര്‍ക്കാരിന്റെ സഹായത്തോടെ ഷാങ്ഹായിയില്‍ 3 എസ് മോഡല്‍ കാറുകളുടെ നിര്‍മാണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ചൈനയിലെ വ്യാവസായികാടിസ്ഥാനത്തിലുള്ള വില്‍പ്പനയില്‍ 8.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications