ചൈനയോട് കളിക്കേണ്ടെന്ന്.... ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്താല്‍ പണിതരുമെന്ന് ചൈന?
ബഹിഷ്കരണം തുടര്‍ന്നാല്‍ അത് ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങളെ ഗുരുതരമായി ബാധിക്കും എന്നാണ് ചൈന നല്കുന്ന മുന്നറിയിപ്പ്. ചൈനീസ് എംബസി വക്താവ് ക്സി ലിയാന് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന
ദില്ലി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണം എന്ന ആഹ്വാനം കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സര്‍ക്കാരോ ഉത്തരവാദപ്പെട്ടവരോ അത്തരം ബഹിഷ്കരണ ആഹ്വാനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളാണ് ഇത്തരം പ്രചാരണങ്ങള്‍ കൂടുതല്‍ നടത്തുന്നത്.
ദീപാവലിയോട് അടുക്കുന്തോറും പ്രചാരണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ പ്രശ്നം, ചൈന പാകിസ്താനെ പിന്തുണയ്ക്കുന്നു എന്നതാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണോ എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.
എന്തായാലും വിഷയം ചൈനയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന പരസ്പര ബന്ധം വഷളാക്കുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.

ബഹിഷ്കരിക്കാന്‍
ചൈനീസ് ഉത്പന്നങ്ങള്‍ പരമാവധി ബഹിഷ്കരിക്കാനാണ് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യുന്നത്. ചില മേഖലകളിലൊക്കെ ബഹിഷ്കരണം നടക്കുന്നും ഉണ്ട്.

പടക്ക വിപണി
ദീപാവലിയോടനുബന്ധിച്ചുള്ള പടക്ക വില്‍പ്പന ലക്ഷ്യമിട്ടിരിക്കുകയായിരുന്നു ചൈന. ചൈനീസ് പടക്കങ്ങള്‍ക്കാണ് കുറച്ച് കാലമായി വലിയ ഡിമാന്റ് ഉള്ളത്. എന്നാല്‍ ഇത്തവണ ചൈനീസ് പടക്കങ്ങള്‍ ബഹിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

മാര്‍ക്കറ്റ്
ചൈനീസ് ഉത്പന്നങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. എല്ലാ മേഖലകളിലും ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത്.

ബന്ധം വഷളാവും
ബഹിഷ്കരണം തുടര്‍ന്നാല്‍ അത് ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങളെ ഗുരുതരമായി ബാധിക്കും എന്നാണ് ചൈന നല്കുന്ന മുന്നറിയിപ്പ്. ചൈനീസ് എംബസി വക്താവ് ക്സി ലിയാന് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കയറ്റുമതി
ചൈനീസ് ഉത്പന്നങ്ങള്‍ വന്‍ തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട് എന്നത് ശരി തന്നെയാണ്. എന്നാല്‍ ഇന്ത്യ ഏറ്റവും അധികം സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യവും ചൈനയാണ്. ബന്ധം വഷളായാല്‍ നഷ്ടം ഇന്ത്യക്ക് കൂടിയാണ്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications