കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേങ്ങ ഇങ്ങനെയും ചിരവാം, സമയം ലാഭം, അധ്വാനവുമില്ല, മലയാളിയുടെ കണ്ടുപിടുത്തം കലക്കി

  • By Sruthi K M
Google Oneindia Malayalam News

അടുക്കളയില്‍ പാചകം എങ്ങനെ എളുപ്പത്തില്‍ ആക്കാന്‍ സാധിക്കുമെന്നാണ് സ്ത്രീകള്‍ തെരഞ്ഞുക്കൊണ്ടിരിക്കുന്നത്. ഇതിനായി പല ഉപകരണങ്ങളും വാങ്ങി കൂട്ടുകയെന്നത് വീട്ടമ്മമാരുടെ സ്ഥിരം ജോലിയാണ്. എന്നാല്‍, ഇപ്പൊഴും തേങ്ങ ചിരവുന്നത് വലിയ ബുദ്ധിമുട്ടുള്ള പ്രശ്‌നം തന്നെയാണ്. തേങ്ങ ചിരവാന്‍ മടിയുള്ള സ്ത്രീകളും ഇല്ലാതില്ല.

വീട്ടമ്മമാരുടെ ഈ ബുദ്ധിമുട്ട് മനസിലാക്കിയ മലയാളി എഞ്ചിനീയര്‍ ഉഗ്രന്‍ കണ്ടുപിടിത്തവുമായി രംഗത്തെത്തി. ഇനി സമയം വേണ്ട, അധ്വാനവും വേണ്ട, ഈസിയായി തേങ്ങ ചിരവാം. മിനുട്ടിനുള്ളില്‍ ചിരവിയ തേങ്ങ ലഭിക്കും. ഇതിനായി അടുക്കളയിലേക്ക് സഹായിയെ വിളിക്കേണ്ടതില്ലെന്നാണ് പറയുന്നത്. കോക്കനട്ട് ഗ്രേറ്റര്‍ എന്ന പേരില്‍ ഇറക്കിയിരിക്കുന്ന പുതിയ ഉപകരണം നിങ്ങള്‍ക്കും പരീക്ഷിക്കാം.

മലയാളിയുടെ കണ്ടുപിടുത്തം കലക്കി

മലയാളിയുടെ കണ്ടുപിടുത്തം കലക്കി

മട്ടത്തില്‍ വില്‍സണ്‍ വര്‍ഗീസ് എന്ന എഞ്ചിനീയറിന്റെ മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് കോക്കനട്ട് ഗ്രേറ്റര്‍ നിര്‍മ്മിച്ചെടുത്തത്.

സമയം വേണ്ട, അധ്വാനവും വേണ്ട

സമയം വേണ്ട, അധ്വാനവും വേണ്ട

മിനുട്ടിനുള്ളില്‍ ചിരവിയ തേങ്ങ നിങ്ങള്‍ക്ക്‌ ലഭിക്കും. ഇതിനായി അടുക്കളയിലേക്ക് സഹായിയെ വിളിക്കേണ്ടതില്ല.

അമ്മയുടെ ആശയം

അമ്മയുടെ ആശയം

തന്റെ അമ്മയാണ് ഇങ്ങനെയൊരു ആശയം ആദ്യം പറഞ്ഞതെന്ന് വില്‍സണ്‍ പറയുന്നു. നീയൊരു എഞ്ചിനീയറല്ലേ, എന്തുകൊണ്ട് തേങ്ങ ചിരവാന്‍ ഉപകരണം ഉണ്ടാക്കി കൂടായെന്ന് ഒരു ദിവസം തന്റെ അമ്മ ചോദിക്കുകയുണ്ടായി.
അമ്മയുടെ വാക്കുകളാണ് ഇങ്ങനെയൊരു കണ്ടുപിടിത്തതിനു പിന്നിലെന്നും അദ്ദേഹം പറയുന്നു.

കോക്കനട്ട് ഗ്രേറ്റര്‍

കോക്കനട്ട് ഗ്രേറ്റര്‍

തേങ്ങയുടെ പാതിയെടുത്ത് ഈ മെഷീനിലേക്ക് വെച്ച് സ്വിച്ച് ഒന്ന് ഓണാക്കിയാല്‍ മാത്രം മതി. മിക്‌സി പോലൊരു ഉപകരണമാണിത്.

എങ്ങനെ പ്രവര്‍ത്തിപ്പിക്കാം

കോക്കനട്ട് ഗ്രേറ്റര്‍ എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന് ഈ വീഡിയോ കാണുന്നതിലൂടെ മനസിലാകും

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Engineer from Kerala invented the hands-free grater that takes about a minute to do the job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X