ആമസോണ്‍ സൈറ്റ് ഓഫറിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം
ചെന്നൈ: ഒക്ടോബര്‍ 13 മുതല്‍ 17വരെ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ നടത്തുന്ന ഡിസ്കൗണ്ട് സെയില്‍ തമിഴ്നാട്ടില്‍ നിരോധിക്കണമെന്ന് ആവശ്യം. ടിപിഡികെ എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഇത്തരമൊരു ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഡിസ്കൗണ്ട് സെയില്‍ സമയത്ത് ആമസോണ്‍ നല്കുന്ന സമ്മാന പദ്ധതിയില്‍ നിന്നും തമിഴ്നാട്ടുകാരെ ഒഴിവാക്കിയതിനെ തുടര്‍ന്നാണിത്.
ഒക്ടോബര്‍ 13 മുതല്‍ 17വരെ ആമസോണ്‍ സൈറ്റില്‍ നിന്നും 299 രൂപയ്ക്ക് മുകളില്‍ ഷോപ്പിംഗ് നടത്തുന്ന ആളുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു കിലോ സ്വര്‍ണം സമ്മാനമായി നല്‍കുന്നുണ്ട്. എന്നാല്‍, തമിഴ്നാട്ടിലെ ജനങ്ങളെ സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആമസോണ്‍ പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതേ തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടി സൈറ്റിനെതിരെ രംഗത്തെത്തിയത്. ആമസോണിന്റെ നിലപാട് ജനങ്ങളെ അപമാനിക്കുന്നതും വിഡ്ഡികളാക്കുന്നതുമാണെന്ന് അവര്‍ പറയുന്നു. ആമസോണിന്റെ പത്രപ്പരസ്യത്തില്‍ തമിഴ്നാട്ടുകാരെ ഒഴിവാക്കിയത് വ്യക്തമാക്കാത്തതിനാല്‍ തങ്ങള്‍ക്ക് സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലക്ഷക്കണക്കിന് ആളുകള്‍ സൈറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്നുണ്ടെന്നും ആരോപണമുയര്‍ന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ആമസോണ്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ നിയമം ആമസോണ്‍ നടത്തുന്ന തരത്തിലുള്ള മത്സരം അനുവദിക്കുന്നില്ലെന്നും അതിനാലാണ് അവരെ ഒഴിവാക്കിയതെന്നും കമ്പനി വക്താവ് അറിയിച്ചു. സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications