കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമസോണ്‍ സൈറ്റ് ഓഫറിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ഒക്ടോബര്‍ 13 മുതല്‍ 17വരെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍ നടത്തുന്ന ഡിസ്‌കൗണ്ട് സെയില്‍ തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് ആവശ്യം. ടിപിഡികെ എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഇത്തരമൊരു ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഡിസ്‌കൗണ്ട് സെയില്‍ സമയത്ത് ആമസോണ്‍ നല്‍കുന്ന സമ്മാന പദ്ധതിയില്‍ നിന്നും തമിഴ്‌നാട്ടുകാരെ ഒഴിവാക്കിയതിനെ തുടര്‍ന്നാണിത്.

ഒക്ടോബര്‍ 13 മുതല്‍ 17വരെ ആമസോണ്‍ സൈറ്റില്‍ നിന്നും 299 രൂപയ്ക്ക് മുകളില്‍ ഷോപ്പിംഗ് നടത്തുന്ന ആളുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു കിലോ സ്വര്‍ണം സമ്മാനമായി നല്‍കുന്നുണ്ട്. എന്നാല്‍, തമിഴ്‌നാട്ടിലെ ജനങ്ങളെ സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആമസോണ്‍ പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

amazon-com-e

ഇതേ തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടി സൈറ്റിനെതിരെ രംഗത്തെത്തിയത്. ആമസോണിന്റെ നിലപാട് ജനങ്ങളെ അപമാനിക്കുന്നതും വിഡ്ഡികളാക്കുന്നതുമാണെന്ന് അവര്‍ പറയുന്നു. ആമസോണിന്റെ പത്രപ്പരസ്യത്തില്‍ തമിഴ്‌നാട്ടുകാരെ ഒഴിവാക്കിയത് വ്യക്തമാക്കാത്തതിനാല്‍ തങ്ങള്‍ക്ക് സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലക്ഷക്കണക്കിന് ആളുകള്‍ സൈറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്നുണ്ടെന്നും ആരോപണമുയര്‍ന്നു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ആമസോണ്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ നിയമം ആമസോണ്‍ നടത്തുന്ന തരത്തിലുള്ള മത്സരം അനുവദിക്കുന്നില്ലെന്നും അതിനാലാണ് അവരെ ഒഴിവാക്കിയതെന്നും കമ്പനി വക്താവ് അറിയിച്ചു. സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

English summary
Controversy in Tamil Nadu as state excluded from Amazon offer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X