കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുത്തനെ ഉയർന്ന് പാചകവാതക വില: ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 50 രൂപ വർധനവ്, അഞ്ച് മാസത്തിന് ശേഷം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പാചകവാതകത്തിനുള്ള വില വർധിച്ചു. ഇതോടെ ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിച്ച് 651 രൂപയിലേക്ക് എത്തിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന്റെ വിലയും ഇതിനൊപ്പം തന്നെ വർധിപ്പിച്ചിട്ടുണ്ട്. ദില്ലിയിൽ ഒരു സിലിണ്ടറിന് 54.50 രൂപയാണ് വർധിച്ചിട്ടുള്ളത്.

മധ്യപ്രദേശില്‍ 8 നവജാത ശിശുക്കള്‍ മരിച്ച സംഭവം: അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ സര്‍ക്കാര്‍മധ്യപ്രദേശില്‍ 8 നവജാത ശിശുക്കള്‍ മരിച്ച സംഭവം: അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ സര്‍ക്കാര്‍

അതേ സമയം 19 കിലോഗ്രാം തൂക്കമുള്ള പാചകവാതക സിലിണ്ടറിന് 1296 രൂപയാണ് പുതുക്കി നിശ്ചയിച്ച വില. കഴിഞ്ഞ മാസം ഇതേ സിലിണ്ടറിന് 1241 രൂപയായിരുന്നു വില. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് ഇത്തവണ 62 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായിട്ടുള്ള ഇന്ധന വില വർധനവാണ് ഇതിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകിത്തുടയങ്ങിയതോടെ ആഗോള വിപണിയിലും വില വർധിച്ചിട്ടുണ്ട്.

cookinggas-

അഞ്ച് മാസത്തിന് ശേഷമാണ് രാജ്യത്ത് പാചകവാതക വില വർധിപ്പിക്കുന്നത്. അസംസ്കൃത എണ്ണയുടെ വിലയും ഇതോടൊപ്പം തന്നെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചിരുന്നു. ഇക്കാലയളവിൽ ഉപയോക്താക്കൾക്ക് ഗ്യാസ് സബ്സിഡി തുകയും ബാങ്ക് അക്കൌണ്ടുകളിലേക്ക് എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ വില വർധിച്ചതോടെ ഗ്യാസ് സബ്സ്ഡി സംബന്ധിച്ച് ഉപയോക്താക്കൾക്കിടയിലും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

Recommended Video

cmsvideo
രാജ്യത്തെ നശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ച പ്രധാനമന്ത്രി | Oneindia Malayalam

English summary
Cooking gas price increases after an interval in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X