കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളവും ജീവനക്കാരെയും വെട്ടിക്കുറയ്ക്കും: ഇന്ത്യയെ കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധി

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ജോലിയും ശമ്പളവും നഷ്ടമാകുന്നത് ഇന്ത്യക്കാരെ തകർത്തു കളയുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ച് വ്യക്തമാക്കിയത്. ഏറ്റവും ഒടുവിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ജോലികളിൽ നിന്ന് ആളുകളെ പിരിച്ചുവിടുന്നത് ഒഴിവാക്കി ജോലികളിൽ തന്നെ നിലനിർത്താനാണ്. എന്നാൽ ഇത് ചെവിക്കൊള്ളാൻ രാജ്യത്തെ വ്യവസായ മേഖലയും തൊഴിലുടമകളും ഇനിയും ഇത് ചെവിക്കൊള്ളാൻ തയ്യാറായിട്ടില്ല.

Recommended Video

cmsvideo
ശമ്പളവും ജീവനക്കാരെയും വെട്ടിക്കുറയ്ക്കാൻ കമ്പനികൾ | Oneindia Malayalam

ബാങ്കിംഗ് ഇതര മേഖലക്കും പ്ലാന്റേഷനും പച്ചക്കൊടി: ലോക്ക്ഡൌണിലെ പുതിയ ഇളവുകൾ, ഇ- കൊമേഴ്സ് സേവനം ഉടൻ..ബാങ്കിംഗ് ഇതര മേഖലക്കും പ്ലാന്റേഷനും പച്ചക്കൊടി: ലോക്ക്ഡൌണിലെ പുതിയ ഇളവുകൾ, ഇ- കൊമേഴ്സ് സേവനം ഉടൻ..

ജോലി നഷ്ടം

ജോലി നഷ്ടം


ബെംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ പല നഗരങ്ങളിലും പല കമ്പനികളിൽ നിന്നായി ജീവനക്കാരെ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് പുറത്താക്കുന്നു എന്ന വിശദീകരണം പോലും പല കമ്പനികളും ജീവനക്കാർക്ക് നൽകുന്നില്ല. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ജോലി കൂടി നഷ്ടപ്പെട്ടാൽ അതിജീവനം തന്നെ ദുസ്സഹമാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ തൊഴിലില്ലാത്തവർക്ക് ആര് തൊഴിൽ നൽകുമെന്നാണ് യുവാക്കളിൽ നിന്നുയരുന്ന ചോദ്യങ്ങൾ. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരോട് അവധിയിൽ പോകാനാണ് നിർദേശിച്ചിട്ടുള്ളത്. കമ്പനിയുടെ ബിസിനസിൽ 90 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ലോകമെമ്പാടും ബാധിച്ച സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ പറ്റുന്ന തരത്തിൽ ബിസിനസ് നിലനിർത്തുന്നതിലാണ് ശ്രദ്ധയെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

 ബജാജിലും ശമ്പളം വെട്ടിക്കുറയ്ക്കുന്നു

ബജാജിലും ശമ്പളം വെട്ടിക്കുറയ്ക്കുന്നു

രാജ്യത്തെ വൻകിട കമ്പനികളും ജോലിക്കാരെ നിർത്തുന്നതിലും ശമ്പളം വെട്ടുക്കുറക്കുന്നതിൽ നിന്നുംം മോചിപ്പിക്കപ്പെട്ടിട്ടില്ല. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടുവീലർ നിർമാതാക്കളായ ബജാജ് ഫാക്ടറി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഏപ്രിൽ 21 ന് ഉൽപ്പാദനം പുനനാരംഭിക്കാൻ കഴിഞ്ഞില്ല എങ്കിലുള്ള കാര്യമാണ് ജീവനക്കാരെ അറിയിച്ചിട്ടുള്ളത്. ഇതിനോട് ജീവനക്കാരും അനുയോജ്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എല്ലാവരുടേയും ജോലി സുരക്ഷിതമാക്കുന്നതിനാണ് നടപടികളെന്നും കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. ജോലികൾ നഷ്ടമാകുന്നതിനേക്കാൾ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് അനുയോജ്യമായ മാർഗ്ഗമെന്നാണ് ബജാജ് ഓട്ടോ യൂണിയൻ പ്രസിഡന്റ് ദിലീപ് പവാർ ചൂണ്ടിക്കാണിക്കുന്നത്.

 ശമ്പളം വെട്ടിക്കുറച്ചും ജീവനക്കാരെ പുറത്താക്കിയും

ശമ്പളം വെട്ടിക്കുറച്ചും ജീവനക്കാരെ പുറത്താക്കിയും

ശമ്പളം വെട്ടിക്കുറയ്ക്കുന്നത് എല്ലാ മേഖലകളിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി വിസ്താര 30 ശതമാനം ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നു മുതൽ മൂന്ന് ദിവസം ശമ്പളമില്ലാത്ത അവധിയാണ് ജീവനക്കാർ എടുക്കേണ്ടത്. കമ്പനിയിലെ ഏറ്റവും മുതിർന്ന ജീവനക്കാർക്കാണ് ഈ നിർദേശം ബാധകമായിട്ടുള്ളത്. നേരത്തെ ഏപ്രിൽ 1 മുതൽ 15 വരെ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നടപ്പിലാക്കാനാണ് കമ്പനിയുടെ തീരുമാനം.

 ശമ്പള ഘടനയിൽ മാറ്റം

ശമ്പള ഘടനയിൽ മാറ്റം

വരും മാസങ്ങളിൽ നിരവധി കോർപ്പറേറ്റ് കമ്പനികൾ ജീവനക്കാരുടെ ശമ്പള ഘടനയിൽ മാറ്റം വരുത്തേണ്ടി വരുമെന്നാണ് കോർപ്പറേറ്റ് അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നത്. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ജോലി സമയം വെട്ടിച്ചുരുക്കുകയും ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ നിരവധി കോർപ്പറേറ്റുകൾ ശ്രമിക്കുന്നത് ഇപ്പോഴുള്ള മാനദണ്ഡങ്ങൾ മാറ്റുന്നതിന് വേണ്ടിയാണ്. ജോലി സമയവും ശമ്പളവും വെട്ടിക്കുറയ്ക്കാനും ഇവർ ശ്രമിക്കുന്നു. അടുത്ത കുറച്ച് ദിവസങ്ങൾക്കിടെ പുതിയ മാനദണ്ഡങ്ങൾ വന്നേക്കുമെന്നും ജനങ്ങൾ ഒരുങ്ങിയിരിക്കാനുമാണ് സുപ്രീംകോടതി അഭിഭാഷകനായ ശിഖിൽ സൂരി പറയുന്നത്.

പ്രശ്നങ്ങൾ തുടങ്ങുന്നു...

പ്രശ്നങ്ങൾ തുടങ്ങുന്നു...


രണ്ടാം ലോക്ക്ഡൌൺ പ്രഖ്യാപനത്തോടെയാണ് മുംബൈയിലെ ബാന്ദ്ര സ്റ്റേഷനിൽ അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. ലോക്ക് ഡൌൺ നീളുന്നതോടെ കയ്യിൽ പണമോ ജോലിയോ ഇല്ലാതെ ഇത്തരത്തിൽ നിരവധി തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ഇവരുടെ ജീവിത പ്രശ്നങ്ങൾ കൂടി അഭിമുഖീകരിക്കേണ്ടതായുണ്ട്. ഇവർ ജോലി ചെയ്യുന്ന ചെറുകിട വ്യവസായങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ ഇവർക്ക് പെട്ടെന്നൊന്നും ജോലിയിൽ തിരികെ പ്രവേശിക്കാനും സാധിക്കില്ല. ജോലി ഇല്ലാതായതോടെ ഭക്ഷണവും പാർപ്പിടവും ഇല്ലെന്നതാണ് ഇവർ ഉന്നയിക്കുന്ന പ്രശ്നം. ഇതോടെയാണ് കൂട്ടമായി ജന്മനാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള ശ്രമങ്ങൾ ഇവർ നടത്തുന്നത്.

സ്വകാര്യ മേഖലയ്ക്കുള്ള നിർദേശം

സ്വകാര്യ മേഖലയ്ക്കുള്ള നിർദേശം

ലോക്ക്ഡൌണിനിടെ ജീവനക്കാർക്ക് ശമ്പളം നൽകുന്നുണ്ടെന്നും ജീവനക്കാരെ പിരിച്ചുവിടുന്നില്ലെന്നും ഉറപ്പാക്കാനാണ് സ്വകാര്യ മേഖലയോട് ന്ദ്രസർക്കാർ മാർച്ചിൽ നിർദേശിച്ചത്. ലോക്ക്ഡൌൺ പ്രതിസന്ധി നിലനിൽക്കെ ജോലിക്കാരുടെ എണ്ണമോ ശമ്പളമോ വെട്ടിച്ചുരുക്കരുതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ പല ചെറിയ യൂണിറ്റുകളും ജീവനക്കാർക്ക് വേതനം നൽകാൻ തയ്യാറായിട്ടില്ല. പല സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

 വേതനം മുഴുവനില്ല

വേതനം മുഴുവനില്ല

ദേശീയ ദുരന്ത നിവാരണ വിജ്ഞാപനം ലംഘിച്ച് തങ്ങൾക്ക് ജീവനക്കാർക്ക് മുഴുവൻ വേതനവും നൽകാനാവില്ലെന്ന നിലപാടിലാണ് ലുധിയാനയിലെ വ്യവസായികൾ. ഇതേ ആവശ്യവുമായി ഇവർ ഡെപ്യൂട്ടി കമ്മീഷണറെ സമീപിക്കുകയും ചെയ്തിരുന്നു. വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറുകിട വ്യവസായങ്ങളാണ് ഈ പ്രദേശങ്ങളിലുള്ളത്. അതുകൊണ്ട് തന്നെ മുഴുവൻ വേതനവും നൽകാനുള്ള പണം ഇത്തരക്കാരുടെ കൈവശം ഉണ്ടാകുകയുമില്ല.

English summary
Coronavirus: India many people face job loss and salary cuts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X