കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ 'പണികൊടുക്കുക' സ്ത്രീകൾക്ക്... ഇത് ശരിക്കും 'പണികളയൽ', എന്തുകൊണ്ട് സ്ത്രീകളെ കൂടുതൽ ബാധിക്കും?

  • By Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഒരു വിധത്തില്‍ ലോകം മറികടന്നുവരികയായിരുന്നു. എന്നാല്‍ 2014 മുതലേ രാജ്യം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന രീതിയില്‍ വിലയിരുത്തലുകളുണ്ടായിരുന്നു.

ന്യൂയോർക്കിൽ ശവങ്ങൾ നിറഞ്ഞ് മോർച്ചറികളും ആശുപത്രികളും... സ്ഥലമില്ല; ട്രക്കുകൾ മോർച്ചറികളാക്കുന്നുന്യൂയോർക്കിൽ ശവങ്ങൾ നിറഞ്ഞ് മോർച്ചറികളും ആശുപത്രികളും... സ്ഥലമില്ല; ട്രക്കുകൾ മോർച്ചറികളാക്കുന്നു

എന്നാല്‍ ഇപ്പോള്‍ കൊറോണ വൈറസ് വ്യാപനം ആണ് ലോകത്തെ കടുത്ത മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. 2008 ലെ മാന്ദ്യത്തില്‍ ഇന്ത്യയെ പോലുള്ള അപൂര്‍വ്വ ചില രാജ്യങ്ങളായിരുന്നു വലിയ പ്രശ്‌നങ്ങളില്ലാതെ പിടിച്ചുനിന്നത്. അതിന് കാരണം ഇന്ത്യയുടെ ശക്തമായ പൊതുമേഖല അടിത്തറയായിരുന്നു.

കൊറോണ കയറാൻ ഭയന്ന ഒരേ ഒരു അറബ് രാജ്യം, പിന്നെ കൊറോണപ്പേടിയില്ലാത്ത മറ്റ് രാജ്യങ്ങളും... കണ്ട് നോക്കൂകൊറോണ കയറാൻ ഭയന്ന ഒരേ ഒരു അറബ് രാജ്യം, പിന്നെ കൊറോണപ്പേടിയില്ലാത്ത മറ്റ് രാജ്യങ്ങളും... കണ്ട് നോക്കൂ

സാമ്പത്തികമാന്ദ്യകാലം എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്നതിന്റെ കൂടി കാലമാണ്. പട്ടിണിയുടേയും വിഷാദരോഗങ്ങളുടേയും ആത്മഹത്യകളുടേയും കൂടി കാലം. വരാനിരിക്കുന്ന മാന്ദ്യ കാലത്ത് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ജോലികള്‍ നഷ്ടപ്പെടാന്‍ പോകുന്നത് സ്ത്രീകള്‍ക്കാണത്രെ...

ജോലി ചെയ്യുന്ന 'പുരുഷുക്കള്‍'

ജോലി ചെയ്യുന്ന 'പുരുഷുക്കള്‍'

പുരുഷ കേന്ദ്രീകൃത സമൂഹങ്ങളാണ് ഇപ്പോഴും ലോകത്ത് എല്ലായിടത്തും നിലനില്‍ക്കുന്നത് എന്നത് അല്‍പം നാണക്കേടോടെ തന്നെ സമ്മതിക്കേണ്ടി വരും. കാലങ്ങളായി നമ്മുടെ ലോകം ഇങ്ങനെയാണ്. ജോലി ചെയ്ത് പണം സമ്പാദിക്കുന്നവര്‍ പുരുഷന്‍മാര്‍ ആണെന്നാണ് വപ്പ്. അതുകൊണ്ട് തന്നെ ഇതുവരെയുണ്ടായ സാമ്പത്തിക മാന്ദ്യങ്ങളില്‍ എല്ലാം ഏറ്റവും കുടുതല്‍ തൊഴില്‍ നഷ്ടം ഉണ്ടായത് പുരുഷന്‍മാര്‍ക്ക് തന്നെ ആയിരുന്നു.

ചില കാരണങ്ങള്‍ ഇങ്ങനെ

ചില കാരണങ്ങള്‍ ഇങ്ങനെ

സാമ്പത്തിക മാന്ദ്യ കാലങ്ങളില്‍ ഏറ്റവും അധികം ജോലി നഷ്ടം ഉണ്ടാകാറുള്ളത് കെട്ടിട നിര്‍മാണ മേഖലകളിലും മറ്റ് ഫാക്ടറി അടിസ്ഥാനമായ ഉത്പാദന മേഖലകളിലും ആയിരിക്കും. ഇത്തരം മേഖലയില്‍ ഏറ്റവും അധികം ജോലി ചെയ്യുന്നത് പുരുഷന്‍മാരാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അപ്പോള്‍ മാന്ദ്യം വരുമ്പോള്‍ കൂടുതല്‍ ജോലി നഷ്ടപ്പെട്ടിരുന്നത് പുരുഷന്‍മാര്‍ക്ക് തന്നെ ആയിരുന്നു എന്ന് പറയാം.

ഇത്തവണ അതല്ല സംഗതി

ഇത്തവണ അതല്ല സംഗതി

ഇത്തവണ കൊവിഡ് മാന്ദ്യത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയൊന്നും അല്ല. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, ട്രാവല്‍ മേഖലകളെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഈ മേഖലകളില്‍ ഏറ്റവും അധികം ജോലി ചെയ്യുന്നത് സ്ത്രീകള്‍ ആണ് എന്നതാണ് വസ്തുത. അപ്പോള്‍ ഇത്തവണ ഏറ്റവും അധികം ജോലി നഷ്ടം സംഭവിക്കുക സ്ത്രീകള്‍ക്ക് തന്നെ ആയിരിക്കും എന്നാണ് വിലയിരുത്തല്‍.

ഗവേഷണ പ്രബന്ധം

ഗവേഷണ പ്രബന്ധം

നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മാന്‍ഹീം, യൂണിവേഴേസിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ ഡിയാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ലിംഗസമത്വത്തില്‍ എന്തായിരിക്കും കൊവിഡ്-19 ന്റെ പ്രഭാവം എന്നതാണ് വിഷയം. ടൈറ്റന്‍ അലോണ്‍, മത്തിയാസ് ദോപ്‌കെ, ജെയ്ന്‍ ഒള്‍മെസ്റ്റെജ് റംസേ, മിഷേല്‍ ടെര്‍ട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

ലിംഗസമത്വം കൂടും?

ലിംഗസമത്വം കൂടും?

കൊറോണ വൈറസ് വ്യാപനവും അതേ തുടര്‍ന്നുണ്ടാകുന്ന ആഗോള സാമ്പത്തിക മാന്ദ്യവും കൂടുതല്‍ ലിംഗസമത്വത്തിന് വഴിവയ്ക്കുമെന്നും ഇവര്‍ നിരീക്ഷിക്കുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ആയിരിക്കും ഇതില്‍ നിര്‍ണായകമാവുക എന്നും ഇവര്‍ പറയുന്നുണ്ട്. ഇപ്പോള്‍ തന്നെ പല സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞു. രോഗവ്യാപനത്തിന് ശേഷവും കമ്പനികള്‍ ഇത് തുടര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ത്രീകളുടെ എണ്ണം

സ്ത്രീകളുടെ എണ്ണം

ഓരോ വര്‍ഷം കഴിയും തോറും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്. ഇത് വളരെ പ്രതീക്ഷാനിര്‍ഭരമായ ഒരു കാര്യമാണ്. മൂന്നാം ലോക രാജ്യങ്ങളില്‍ പോലും സ്ത്രീകള്‍ സ്വയംപര്യാപ്തത നേടുന്നത് ജോലി ചെയ്യുന്നതിലൂടെ. ഇക്കാര്യം കൂടി പരിഗണിക്കുമ്പോള്‍, ഒരു സാമ്പത്തിക മാന്ദ്യം സ്ത്രീകളെ എത്രത്തോളം ബാധിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കൊറോണ മരണങ്ങളിൽ തെറ്റ് സമ്മതിച്ച് സർക്കാർ! മരിച്ചവരുടെ എണ്ണം ഇതല്ല, സത്യം വെളിപ്പെടുത്തും ബ്രിട്ടൻകൊറോണ മരണങ്ങളിൽ തെറ്റ് സമ്മതിച്ച് സർക്കാർ! മരിച്ചവരുടെ എണ്ണം ഇതല്ല, സത്യം വെളിപ്പെടുത്തും ബ്രിട്ടൻ

കലക്ക വെള്ളത്തിൻ മീൻ പിടിക്കാന്‍ വിജയ് മല്യ! വാങ്ങിയത് മുഴുവൻ നയാപൈസ കുറയാതെ തിരിച്ചടയ്ക്കാമെന്ന്...കലക്ക വെള്ളത്തിൻ മീൻ പിടിക്കാന്‍ വിജയ് മല്യ! വാങ്ങിയത് മുഴുവൻ നയാപൈസ കുറയാതെ തിരിച്ചടയ്ക്കാമെന്ന്...

English summary
Coronavirus: More woman may lose their jobs than men in post COVID-19 recession
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X