ഇന്ത്യയിലെ ഏറ്റവും വലിയ ബംഗ്ളാവ് കച്ചവടം, വിറ്റത് എത്ര രൂപയ്ക്കെന്നോ?
മുംബൈ: മുംബൈയില്‍ ഏറ്റവും വില കൂടിയ ഒരു കച്ചവടം നടന്നു. കച്ചവടം ചെയ്യപ്പെട്ടത് ഒരു ബംഗ്ളാവ്. മലബാര്‍ ഹില്ലിലെ ജതിയ ഹൗസ് ആണ് വിറ്റത്. എത്ര രൂപയ്ക്കാണ് ജതിയ ഹൗസ് വിറ്റ് പോയതെന്ന് അറിയാമോ? 425 കോടി രൂപയ്ക്ക്. ആദിത്യ ബിര്‍ള ഗ്രൂപ്പിന് വേണ്ടി കുമാര്‍ മംഗളമാണ് 425 കോടി രൂപയ്ക്ക് ജതിയ ഹൗസ് വാങ്ങിയത്.
കഴിഞ്ഞ ദിവസമാണ് ജതിയ ഹൗസ് ലേലം ചെയ്തത്. രണ്ട് പ്രമുഖ വ്യവസായികള്‍ കൂടി ലേലത്തില്‍ ഉണ്ടായിരുന്നു. പക്ഷേ അവസാന നിമിഷത്തില്‍ കുമാര്‍ മംഗളയിലേയ്ക്ക് തന്നെ ജതിയ ഹൗസ് എത്തുകയായിരുന്നു. മലബാര്‍ ഹില്ലിന്റെ മുഖമുദ്രയാണ് ജതിയ ഹൗസ്. രാജ്യത്ത് തന്നെ നടക്കുന്ന ഏറ്റവും വലിയ ബംഗ്ളാവ് കച്ചവടം എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിയ്ക്കുന്നത്.

2011 ല്‍ മുംബൈയിലെ മെഹ്രന്ഗീറിലുള്ള മഹേശ്വരി ഹൗസ് വിറ്റുപോയത് 400 കോടിയ്ക്കായിരുന്നു. ഇതിന് ശേഷം 2015ലാണ് കോടികള്‍ മുടക്കി മറ്റൊരു ബംഗഌവ് കച്ചവടം നടക്കുന്നത്. 25000 സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ളതാണ് ജതിയ ഹൗസ്.
ജതിയ ഹൗസ് നവീകരിയ്ക്കാനോ താമസിയ്ക്കാനോ കുമാര്‍ മംഗളയ്ക്ക് താത്പര്യമില്ലെന്നാണ് അറിയുന്നത്. പദൂംജി പള്‍പ്പ് ആന്‍ഡ് പേപ്പര്‍ മില്‍സ് ലിമിറ്റഡിന്റെ അരുണ്‍ ജതിയയും ശ്യാം ജതിയയുമാണ് 1951 ല്‍ ജതിയ ഹൗസ് നിര്‍മ്മിച്ചത്. രണ്ട് വര്‍ഷമായി ഇവര്‍ കെട്ടിടം വില്ക്കാന് ആലോചിച്ച് വരികയായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications