കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഏറ്റവും വലിയ ബംഗ്ളാവ് കച്ചവടം, വിറ്റത് എത്ര രൂപയ്ക്കെന്നോ?

Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ ഏറ്റവും വില കൂടിയ ഒരു കച്ചവടം നടന്നു. കച്ചവടം ചെയ്യപ്പെട്ടത് ഒരു ബംഗ്ളാവ്. മലബാര്‍ ഹില്ലിലെ ജതിയ ഹൗസ് ആണ് വിറ്റത്. എത്ര രൂപയ്ക്കാണ് ജതിയ ഹൗസ് വിറ്റ് പോയതെന്ന് അറിയാമോ? 425 കോടി രൂപയ്ക്ക്. ആദിത്യ ബിര്‍ള ഗ്രൂപ്പിന് വേണ്ടി കുമാര്‍ മംഗളമാണ് 425 കോടി രൂപയ്ക്ക് ജതിയ ഹൗസ് വാങ്ങിയത്.

കഴിഞ്ഞ ദിവസമാണ് ജതിയ ഹൗസ് ലേലം ചെയ്തത്. രണ്ട് പ്രമുഖ വ്യവസായികള്‍ കൂടി ലേലത്തില്‍ ഉണ്ടായിരുന്നു. പക്ഷേ അവസാന നിമിഷത്തില്‍ കുമാര്‍ മംഗളയിലേയ്ക്ക് തന്നെ ജതിയ ഹൗസ് എത്തുകയായിരുന്നു. മലബാര്‍ ഹില്ലിന്റെ മുഖമുദ്രയാണ് ജതിയ ഹൗസ്. രാജ്യത്ത് തന്നെ നടക്കുന്ന ഏറ്റവും വലിയ ബംഗ്ളാവ് കച്ചവടം എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിയ്ക്കുന്നത്.

jatia-house

2011 ല്‍ മുംബൈയിലെ മെഹ്രന്‍ഗീറിലുള്ള മഹേശ്വരി ഹൗസ് വിറ്റുപോയത് 400 കോടിയ്ക്കായിരുന്നു. ഇതിന് ശേഷം 2015ലാണ് കോടികള്‍ മുടക്കി മറ്റൊരു ബംഗഌവ് കച്ചവടം നടക്കുന്നത്. 25000 സ്‌ക്വയര്‍ഫീറ്റ് വലിപ്പമുള്ളതാണ് ജതിയ ഹൗസ്.

ജതിയ ഹൗസ് നവീകരിയ്ക്കാനോ താമസിയ്ക്കാനോ കുമാര്‍ മംഗളയ്ക്ക് താത്പര്യമില്ലെന്നാണ് അറിയുന്നത്. പദൂംജി പള്‍പ്പ് ആന്‍ഡ് പേപ്പര്‍ മില്‍സ് ലിമിറ്റഡിന്റെ അരുണ്‍ ജതിയയും ശ്യാം ജതിയയുമാണ് 1951 ല്‍ ജതിയ ഹൗസ് നിര്‍മ്മിച്ചത്. രണ്ട് വര്‍ഷമായി ഇവര്‍ കെട്ടിടം വില്‍ക്കാന്‍ ആലോചിച്ച് വരികയായിരുന്നു.

English summary
Costliest Bungalow: Kumar Mangalam Birla Buys Jatia House for Rs. 425 cr.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X