കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മുന്നറിയിപ്പില്ല നടപടി മാത്രം:കള്ളപ്പണം നിക്ഷേപിക്കാത്തവര്‍ക്ക് ചുവപ്പുകാര്‍ഡ്, കിടിലന്‍ പണിയും

Google Oneindia Malayalam News

ദില്ലി: കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്ക് കര്‍ഷന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. കള്ളപ്പണം വെളിപ്പെടുത്തുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ഉടന്‍ അവസാനിക്കുമെന്നും അതിന് മുമ്പായി കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ അനുഭവിക്കുമെന്നും ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മാര്‍ച്ച് 31 ന് കള്ളപ്പണം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കാവാവധി അവസാനിക്കാനിരിക്കെയാണ് ആദായനികുതി വകുപ്പിന്റെ നിര്‍ണ്ണായക നീക്കം.

നോട്ട് നിരോധത്തിന് ശേഷം കയ്യിലുള്ള നികുതിയടയ്ക്കാത്ത പണം സൂക്ഷിക്കുന്നവര്‍ക്ക് ഇത് വെളിപ്പെടുത്തുന്നതിനായി കേന്ദ്രം ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ നിക്ഷേപിക്കാമെന്നായിരുന്നു നിര്‍ദേശം. പദ്ധതിയില്‍ എത്ര തുക നിക്ഷേപിച്ചാലും അത് രഹസ്യമായി സൂക്ഷിക്കുമെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്താതെ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കുള്ളതാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. ഇവരെക്കുറിച്ച് വിവരം ശേഖരിച്ച ആദായനികുതി വകുപ്പ് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും ഇതിനകം തന്നെ മാറിക്കഴിഞ്ഞു. ഇത് പ്രകാരമായിരിക്കും നടപടി സ്വീകരിക്കുന്നത്.

cash1-24

2016 ഡിസംബര്‍ 17 മുതല്‍ മാര്‍ച്ച് 31 വരെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ നികുതി അടയ്ക്കാതെ സൂക്ഷിക്കുന്ന കള്ളപ്പണം ഉപാധികളോടെ നിക്ഷേപിയ്ക്കാനുള്ള അവസരം നല്‍കിയത്. നവംബറില്‍ നോട്ട് നിരോധനം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു കേന്ദ്ര നീക്കം. നിക്ഷേപിക്കുന്ന തുകയുടെ 50 ശതമാനം പണം വെളുപ്പിക്കാനുള്ള സാഹചര്യമാണ് ഇത്തരക്കാര്‍ക്ക് ലഭിച്ചിട്ടുള്ളത്.

നിക്ഷേപിക്കുന്ന തുകയുടെ 25 ശതമാനം നാലുവര്‍ഷത്തേയ്ക്ക് ഗരീബ് കല്യാണ്‍ പദ്ധതിയിലേക്കാണ് പോകുക. എന്നാല്‍ തുകയ്ക്ക് പലിശ ലഭിയ്ക്കില്ല. എന്നാല്‍ സ്വമേധയാ വെളിപ്പെടുത്താതെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്താല്‍ കള്ളപ്പണത്തിന് 85 ശതമാനം തീരുവ ഈടാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
The income tax department on Friday warned black money holders that it has "information" about their illegal deposits and they should avail the soon-to-end Pradhan Mantri Garib Kalyan Yojna (PMGKY) window to come clean.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X